യു.കെ.വാര്‍ത്തകള്‍

പാര്‍ക്കിംഗ് ചാര്‍ജ്: സംശയകരമായ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്


കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് മെഷിനുകളില്‍ വ്യാജ ക്യു ആര്‍ കോഡുകള്‍ കണ്ടെത്തിയതോടെ പാര്‍ക്കിംഗ് ഫീസ് നല്‍കുന്നതിനായി സംശയകരമായ ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുത് എന്ന് മുന്നറിയിപ്പ്. സ്റ്റൗഡ് ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് മെഷിനുകളില്‍ വ്യാജ ക്യു ആര്‍ കോഡുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ പാര്‍ക്കിംഗ് ഫീസ് നല്‍കുന്നതിനായി ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കൗണ്‍സില്‍ രംഗത്തെത്തി. അതിനൊടൊപ്പം, പലര്‍ക്കും, ഫൈന്‍ അടക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വ്യാജ സന്ദേശങ്ങള്‍ അയച്ചു കൊണ്ടുള്ള തട്ടിപ്പും അരങ്ങേറുന്നതായി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് മെഷിനുകള്‍ സസൂക്ഷ്മം പരിശോധിച്ച് വ്യാജ ക്യു ആര്‍ കോഡ് സ്റ്റിക്കറുകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. മെഷിനിലെ വ്യാജ ക്യു ആര്‍ കോഡ് സ്റ്റിക്കര്‍ സ്‌കാന്‍ ചെയ്താല്‍ നിങ്ങള്‍ എത്തുക ഒരു വെബ്‌സൈറ്റിലേക്കാണ്. അതില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

സ്റ്റൗഡ് ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം കാര്‍ പാര്‍ക്കുകളില്‍ ടിക്കറ്റ് മെഷിനുകളില്‍ നേരിട്ട് പണം അടക്കുക എന്നതാണെന്ന് കൗണ്‍സില്‍ പറയുന്നു. ഇത്തരത്തിലുള്ള ക്യു ആര്‍ കോഡുകള്‍ സ്റ്റൗഡ് ഡിസ്ട്രിക്ട് കൗണ്‍സില്‍ ഉപയോഗിക്കുന്നില്ല എന്നും കൗണ്‍സില്‍ അധികൃതര്‍ അറിയിക്കുന്നു. അതല്ലെങ്കില്‍ എം ഐ പെര്‍മിറ്റ് ആപ്പ് ഉപയോഗിച്ചും പേയ്‌മെന്റ് ചെയ്യാവുന്നതാണ്.

അതുപോലെ പെനാല്‍റ്റി ചാര്‍ജ്ജ് ഈടാക്കുന്നതിനുള്ള നോട്ടീസുകള്‍ കൗണ്‍സിലിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ മാത്രമെ നല്‍കുകയുള്ളു. അത്തരം നോട്ടീസുകള്‍ ഉണ്ടെങ്കില്‍ അത് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കും. ടെക്സ്റ്റ് സന്ദേശങ്ങളും മറ്റും അയയ്ക്കുന്ന പതിവില്ല എന്നതു കൂടി പൊതുജനങ്ങള്‍ മനസ്സിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions