സിനിമ

വെറും രണ്ട് വര്‍ഷമാണ് ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നത്, ഇനി അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു: കാര്‍ത്തിക

രണ്ട് വര്‍ഷത്തോളം മാത്രമേ താന്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നുള്ളുവെന്ന് പഴയകാല നടി കാര്‍ത്തിക. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക പറയുന്നത്. മനോരമ ഓണ്‍ലൈനും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയുടെ റീയൂണിയന്‍ പരിപാടിയിലാണ് കാര്‍ത്തിക സംസാരിച്ചത്.

വെറും രണ്ട് വര്‍ഷമാണ് ഞാന്‍ സിനിമയിലുണ്ടായിരുന്നത്. വി.ജി തമ്പി ആദ്യമായി സംവിധാനം ചെയ് ഡേവിഡ് ഡേവിഡ് മി.ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിന് ശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട്, ചിലരോടൊന്നും നന്ദി പറയാന്‍ കഴിഞ്ഞില്ല.

ഈ വേദി ഞാന്‍ അതിന് ഉപയോഗിക്കുകയാണ്. എന്നെ അംഗീകരിച്ചതിന് മലയാളം ഇന്‍ഡസ്ട്രിയോടും തമിഴ് ഇന്‍ഡസ്ട്രിയോടും വലിയൊരു നന്ദി. എവിടെ ചെന്നാലും കുറച്ചു പേരൊക്കെ എന്നെ തിരിച്ചറിയുന്നതും പടം എടുക്കുന്നതും കുശലം ചോദിക്കുന്നതും അന്നത്തെ സിനിമകള്‍ കൊണ്ടാണ്. ആകെ 15 സംവിധായകര്‍ക്കൊപ്പമെ ഞാന്‍ ജോലി ചെയ്തിട്ടുള്ളൂ.

കാമ്പുള്ള കഥാപാത്രങ്ങള്‍ നല്‍കിയതിനും നല്ല കുടുംബചിത്രങ്ങള്‍ നല്‍കിയതിനും നന്ദി. ഗംഭീര അഭിനേതാക്കള്‍ക്കൊപ്പമാണ് ആ ചുരുങ്ങിയ കാലത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്തത്. അവരുമായും അവരുടെ കുടുംബവുമായും ഞാന്‍ ഇന്നും കണക്ടഡ് ആണ്. എന്റെ മരണം വരെ അതു തുടരും എന്നാണ് കാര്‍ത്തിക പറയുന്നത്.

ബാലതാരമായി സിനിമയില്‍ എത്തിയ കാര്‍ത്തിക മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. 1991ല്‍ പുറത്തിറങ്ങിയ ആവണികുന്നിലെ കിന്നിരിപൂക്കള്‍ എന്ന സിനിമയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. താളവട്ടം, ഉണ്ണികളേ ഒരു കഥ പറയാം എന്നിവ വലിയ വിജയം നേടിയ ചിത്രങ്ങളാണ്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions