ബ്രിട്ടനിലെ യുവ ഡ്രൈവര്‍മാര്‍ അവരുടെ വരുമാനത്തിന്റെ 10 ശതമാനത്തിലധികം കാര്‍ ഇന്‍ഷുറന്‍സിനായി ചെലവാക്കേണ്ട സ്ഥിതിയാണെന്നു പുതിയ കണക്കുകള്‍. 18 വയസ് ഉള്ള ഡ്രൈവര്‍മാര്‍ ഇന്‍ഷുറന്‍സിന് പ്രതിവര്‍ഷം 2000 പൗണ്ട് വരെ പ്രീമിയമായി നല്‍കേണ്ടി വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിച്ചതോടെ അഞ്ചില്‍ ഒരു യുവ ഡ്രൈവര്‍മാര്‍ വീതം പറയുന്നത് തങ്ങള്‍ വാഹനം ഓടിക്കുന്നത് കുറച്ചു കൊണ്ടു വരികയാണ് എന്നാണ്.
18 നും 21 നും ഇടയില്‍ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്ക് ശരാശരി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇപ്പോള്‍ ഏകദേശം 2,350 പൗണ്ട് ആയിരിക്കുകയാണ് എന്ന കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നു. ഈ കമ്പാരിസണ്‍ സൈറ്റിലെ ഏറ്റവും പുതിയ ഇന്‍ഷുറന്‍സ് പ്രീമിയം ഇന്‍ഡെക്സ് കാണിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ ഇന്‍ഷുറന്‍സ് തുകയില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ്. ഇത് ഈ പ്രായത്തിലുള്ളവരുടെ ശരാശരി വാര്‍ഷിക വരുമാനമായ 23,668 പൗണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ 9.9 ശതമാനത്തോളം വരും. അതായത്, മൊത്തം വരുമാനത്തിന്റെ 9.9 ശതമാനം ചെലവാക്കേണ്ടി വരുന്നത് കാര്‍ ഇന്‍ഷുറന്‍സിനായിട്ടാണെന്ന് ചുരുക്കം.
സമായമായ രീതിയില്‍ പ്രായം ഇരുപതുകളില്‍ ഉള്ള ഡ്രൈവര്‍മാര്‍ക്കും ഈ പ്രശ്നം ഉണ്ട്. 22 മുതല്‍ 29 വരെയുള്ളവരുടെ ഇന്‍ഷുറന്‍സ് തുകയില്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ 11 ശതമാനം വര്‍ദ്ധനയുണ്ടായി അത് 1,484 പൗണ്ട് ആയി ഉയര്‍ന്നു. ഇതോടെ ശരാശരി 32,172 പൗണ്ട് വാര്‍ഷിക വരുമാനം ഉള്ള ഇക്കൂട്ടര്‍ക്ക് ഇന്‍ഷുറന്‍സ് തുകയ്ക്കായി വരുമാനത്തിന്റെ 5 ശതമാനം ചെലവാക്കേണ്ടതായി വരുന്നു. എന്നാല്‍, പ്രതിമാസ തവണകളായിട്ടാണ് ഇന്‍ഷുറന്‍സ് അടക്കുന്നതെങ്കില്‍, ഇപ്പോള്‍ നല്‍കുന്നതിന്റെ 50 ശതമാനത്തിനടുത്ത് അധികമായി നല്‍കേണ്ടി വരും.
പ്രതിമാസ തവണകളായി ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നവര്‍ക്ക് 45 ശതമാനം വരെ എ പി ആര്‍ ചുമത്തുന്നതായി ദിസ് ഈസ് മണി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് സ്ഥാപനമായ ഐ ജി ഒ4, തെക്കന്‍ ലണ്ടനില്‍ 999.95 വാര്‍ഷിക ഇന്‍ഷുറന്‍സ് ക്വോട്ട് ചെയ്ത ഉപഭോക്താവിനോട് മാസത്തവണ ആണെങ്കില്‍ ആ തുക 1,158.11 പൗണ്ട് ആയി വര്‍ദ്ധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് 41.5 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഐ ജി04 അവരുടെ ശരാശരി എ പി ആര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ രംഗത്തെ പ്രമുഖരായ സ്വിന്‍ടണ്‍, ഹേസ്റ്റിംഗ്‌സ് ഡയറക്ട്,എ എ തുടങ്ങിയവര്‍ ശരാശരി 26.9 ശതമാനത്തിനും 33.8 ശതമാനത്തിനും ഇടയില്‍ എ പി ആര്‍ ഈടാക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.