യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച ബിബിസി മുന്‍ അവതാരകന് തടവുശിക്ഷ

ലണ്ടന്‍: വാട്സാപ്പിലൂടെ കുട്ടികളുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ബിബിസി മുന്‍ വാര്‍ത്താ അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡിന് (63) കോടതി 6 മാസത്തെ തടവുശിക്ഷ വിധിച്ചു. 2 വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയുള്ളൂ.

7 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളുടെ 41 ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇതില്‍ ഏഴെണ്ണം അതീവഗുരുതര സ്വഭാവമുള്ളതായിരുന്നു. 3 കേസുകളാണ് ഹ്യൂ എഡ്വേര്‍ഡിനെതിരെ ഫയല്‍ ചെയ്തിരുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു.

മറ്റൊരു ലൈംഗിക കുറ്റവാളിയെ കുറിച്ച് അന്വേഷിക്കുകയായിരുന്ന വെയില്‍സ് ഡിറ്റക്ടീവുമാരാണ് ഹവ് എഡ്വാര്‍ഡ്‌സിന്റെ മുഖം മൂടി പുറത്ത് കൊണ്ടുവന്നത്. ഈ കുറ്റവാളിയുമായി ബിബിസി താരം നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഞെട്ടിക്കുന്ന വിവരം പുറത്തെത്തിച്ചത്.

62-കാരനായ എഡ്വാര്‍ഡ്‌സ് ഇപ്പോള്‍ കുട്ടികളുടെ 41 അശ്ലീല ചിത്രങ്ങള്‍ തയ്യാറാക്കിയ കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ഒന്‍പത് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയുടെ രണ്ട് ലൈംഗിക വീഡിയോകളുമുണ്ട്. ബിബിസിയില്‍ രാജകീയ, രാഷ്ട്രീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നയിച്ചിരുന്ന വാര്‍ത്താ അവതാരകന്‍ കുട്ടിപ്പീഡകനാണെന്ന് വെയില്‍സിലെ പോലീസ് അബദ്ധവശാല്‍ കണ്ടെത്തുകയായിരുന്നു.

വെയില്‍സിലെ മറ്റൊരു കുട്ടിപ്പീഡകന്‍ 25-കാരനായ അലക്‌സ് വില്ല്യംസിനെ കുറിച്ച് അന്വേഷിക്കവെയാണ് ഡിറ്റക്ടീവുമാര്‍ എഡ്വാര്‍ഡ്‌സിലേക്ക് എത്തിയത്. വില്ല്യമിന്റെ ഫോണില്‍ നിന്നുമുള്ള വാട്‌സ്ആപ്പ് ചാറ്റിലാണ് അഞ്ച് കുട്ടികളുടെ പിതാവായ എഡ്വാര്‍ഡ്‌സിന്റെ ചാറ്റും പോലീസ് കണ്ടെടുക്കുന്നത്.

കഴിഞ്ഞ നവംബറില്‍ ഇയാള്‍ അറസ്റ്റിലായെന്ന് അറിഞ്ഞിരുന്നതായി ബിബിസി ഇപ്പോള്‍ സമ്മതിക്കുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ എഡ്വാര്‍ഡ്‌സ് രാജിവെയ്ക്കുന്നത് വരെ 479,000 പൗണ്ട് ശമ്പളം നല്‍കുന്നതില്‍ മാധ്യമ കോര്‍പ്പറേഷന് യാതൊരു തെറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ല. അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട് കേസ് ചുമത്തിയിരുന്നെങ്കില്‍ നേരത്തെ തന്നെ പുറത്താക്കുമായിരുന്നുവെന്നാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions