സിനിമ

മുംബൈയില്‍ 30 കോടിയുടെ ഫ്‌ളാറ്റ് സ്വന്തമാക്കി പൃഥ്വിയും സുപ്രിയയും

ബോളിവുഡ് താരങ്ങളുടെ അയല്‍ക്കാരായി നടന്‍ പൃഥ്വിരാജ്. ബാന്ദ്ര പാലി ഹില്‍സില്‍ പുതിയ ആഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. നടന്റെയും ഭാര്യ സുപ്രിയ മേനോന്റെയും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലാണ് ഫ്‌ളാറ്റ് എടുത്തിരിക്കുന്നത്.

2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് 30.6 കോടി രൂപയ്ക്കാണ് പൃഥ്വിരാജ് വാങ്ങിയത്. 1.84 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടി അടച്ചതെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് അറിയിച്ചു. നേരത്തേ 17 കോടി രൂപ വില വരുന്ന വസതി പാലി ഹില്ലില്‍ തന്നെ താരം വാങ്ങിയിരുന്നു.


രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ തുടങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിരയാണ് പാലി ഹില്‍സില്‍ ഈയിടെ വീട് സ്വന്തമാക്കിയിരിക്കുന്നത്. നടിയും എംപിയുമായ കങ്കണ റണൗട്ട് 20 കോടി രൂപയ്ക്ക് 2017ല്‍ ഇവിടെ വാങ്ങിയ വീട് 32 കോടി രൂപയ്ക്കാണ് വിറ്റത്.

അതേസമയം, ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാനത്തെ തിരക്കഥയില്‍ ഒരുങ്ങുന്ന ‘വിലായത്ത് ബുദ്ധ’ ആണ് നടന്റെതായി എത്തുന്ന മറ്റൊരു ചിത്രം.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions