യു.കെ.വാര്‍ത്തകള്‍

തെളിവുകളുടെ അഭാവം തിരിച്ചടി; 'കില്ലര്‍ നഴ്‌സി'ന് ഇളവ് ലഭിക്കുമോ?

ഏഴ് നവജാത ശിശുക്കളെ കൊല്ലുകയും ഏഴ് ശിശുക്കളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട നഴ്‌സ് ലൂസി ലെറ്റ്ബിയെ ശിക്ഷ ഇളവിന് വഴിവയ്ക്കുമെന്ന് സൂചന. കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളിലെ വീഴ്ചകളാണ് ലെറ്റ്ബിക്ക് ഇളവ് കിട്ടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്വസിക്കാന്‍ സഹായിക്കുന്ന ട്യൂബ് ലെറ്റ്ബി നാല്പത് തവണ കട്ടാക്കി എന്നത് അവിശ്വസനീയമെന്ന് വിദഗ്ധര്‍ പറയുന്നു. ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന 2012 - 2015 കാലഘട്ടത്തില്‍ ലെറ്റ്ബി തന്റെ ഡ്യൂട്ടി സമയത്ത് സാധാരണ ചെയ്യുന്നതിലും 40 തവണ അധികമായി ട്യൂബിന്റെ ബന്ധം വിച്ഛേദിച്ചു എന്നായിരുന്നു. എന്നാല്‍, നിയോനാറ്റോളജിസ്റ്റുകളും സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ചേര്‍ന്ന് ലേഡി ജസ്റ്റിസ് തേള്‍വാളിനെഴുതിയ കത്തില്‍ ഈ ആരോപണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

വ്യക്തമായ അടിസ്ഥാനമില്ലാത്ത തെളിവുകളെന്നാണ് അവര്‍ പറയുന്നത്. ഉയര്‍ന്ന തോതില്‍ ട്യൂബുകള്‍ വിച്ഛേദിച്ച കാര്യം ഒരു പതിറ്റാണ്ടോളം കാലം എന്തുകൊണ്ട് കണ്ടെത്താനാകാതെ പോയി എന്നും കത്തില്‍ സംശയമായി ചോദിക്കുന്നു. തെളിവായി പറയുന്ന കാര്യങ്ങളില്‍ നിഗൂഢതയുണ്ടെന്ന് അവര്‍ പറയുന്നു.

കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജിസ്റ്റും ബ്രൈറ്റണ്‍ ആന്‍ഡ് സസ്സക്‌സ് മെഡിക്കല്‍ സ്‌കൂളില്‍ ലെക്ചററുമായ ഡോക്ടര്‍ നീല്‍ എയ്റ്റണ്‍, കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഉപദേഷ്ടാവ് ഡോക്ടര്‍ സ്വിലെന ഡിമിത്രോവ, എന്നിവരും ഈ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 40 തവണ ട്യൂബ് വിച്ഛേദിച്ചു എന്ന് പറയുമ്പോഴും, കുട്ടികളില്‍ നിന്നും ഒരു ശതമാനം മുതല്‍ 80 ശതമാനം സമയം വരെ ഈ ട്യൂബ് വിച്ഛേദിക്കാവുന്നതാണ് എന്ന് അടിവരയിട്ട് പറയുന്ന നിരവധി ശാസ്ത്രീയ ലേഖനങ്ങള്‍ ഉണ്ടെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ ഇവര്‍ എഴുതിയെന്ന് പറയുന്ന കുറിപ്പും മാനസിക പ്രശ്‌നങ്ങള്‍ക്കിടയില്‍ കുറ്റസമ്മതമല്ല വിഷമം കൊണ്ട് എഴുതിയതെന്ന് വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നെഴുതിയ ഈ കുറിപ്പ് കോടതി പ്രധാന തെളിവായി സ്വീകരിച്ചിരുന്നതാണ്. ഇതിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions