ലണ്ടന്‍: ബ്രിട്ടനില്‍ ഇത്തവണ കൊടും ചൂട് പ്രവചിച്ചിരുന്നവര്‍ക്കും കാത്തിരുന്നവര്‍ക്കും തെറ്റി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകുറഞ്ഞ വേനല്‍ക്കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഓഗസ്റ്റ് 12ന് രേഖപ്പെടുത്തിയ 34.8 ഡിഗ്രി സെല്‍ഷ്യസാണ് ഈ സീസണില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.
ഉഷ്ണതരംഗത്തിന്റെ ഭീഷണിയും ഇക്കുറി ബ്രിട്ടനില്‍ ഉണ്ടായില്ല. രണ്ടു മൂന്നു ദിവസങ്ങളില്‍ തെക്കന്‍ ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ്സ് ഉണ്ടായെങ്കിലും ഇവ ചെറിയ ഇടവേളകളില്‍ മാത്രമായി ഒതുങ്ങി.
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ പത്തു വേനല്‍ക്കാലവും രണ്ടായിരമാണ്ടിന് ശേഷമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും പേരില്‍ ഇത്തവണയും വലിയ ചൂട് പ്രതീക്ഷിച്ചിരുന്നു . പക്ഷേ, ഇടയ്ക്കിടെയുണ്ടായ വേനല്‍ മഴയും കാറ്റും അന്തരീക്ഷത്തെ തണുപ്പിച്ചു.
2022 ജൂലൈയില്‍ ലിങ്കണ്‍ഷെയറില്‍ 40.3 ഡിഗ്രി വരെ താപനില ഉയര്‍ന്ന ചരിത്രം ബ്രിട്ടനിലുണ്ട്.