ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫണ്ടിംഗ് പ്രതിസന്ധി: വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ട്യൂഷന്‍ ഫീസ് നല്‍കണമെന്ന്
വിദേശ വിദ്യാര്‍ത്ഥികളുടെ കുറവും പഠന ചെലവ് ഉയരുന്നതും മൂലം ട്യൂഷന്‍ ഫീസ് 12500 പൗണ്ടാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി യുകെ യൂണിവേഴ്‌സിറ്റികള്‍. യൂണിവേഴ്‌സിറ്റികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി യൂണിവേഴ്‌സിറ്റീസ് യുകെ രംഗത്തുവന്നു. ചില യൂണിവേഴ്‌സിറ്റികള്‍ പൊളിയാതിരിക്കാന്‍ നികുതിദായകരുടെ കൂടുതല്‍ പണം ആവശ്യമാണെന്നും 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന്റെ പ്രസിഡന്റ് പ്രൊഫസര്‍ ഡെയിം സാലി മാപ്പ്‌സ്റ്റോണ്‍ ചൂണ്ടിക്കാണിച്ചു.
വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിച്ച് നില്‍ക്കുന്ന യുകെ യൂണിവേഴ്‌സിറ്റി മേഖല വിസാ നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയാത്ത നിലയിലാണ്. അതേസമയം സ്വദേശികളുടെ ട്യൂഷന്‍ ഫീസ് മരിവിപ്പിച്ച് നിര്‍ത്തിയിട്ട് വര്‍ഷങ്ങളുമായി. ഈ സാഹചര്യത്തിലാണ് ഫീസ് വര്‍ദ്ധന അനിവാര്യമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
പണപ്പെരുപ്പ ഇന്‍ഡക്‌സുമായി ബന്ധപ്പെടുത്തിയിരുന്നെങ്കില്‍ ട്യൂഷന്‍ ഫീസ് ഇപ്പോള്‍ 13,000 പൗണ്ട് വരെ ഉയരുമായിരുന്നുവെന്ന് യുകെ യൂണിവേഴ്‌സിറ്റീസ് ചൂണ്ടിക്കാണിക്കുന്നു. 2017 മുതലാണ് ആഭ്യന്തര വിദ്യാര്‍ത്ഥികളുടെ ഫീസ് 9250 പൗണ്ടായി ക്യാപ്പ് ചെയ്തത്. 2022-ല്‍ കോഴ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ ശരാശരി സ്റ്റുഡന്റ് ലോണ്‍ കടം 45,600 പൗണ്ടിലാണ്.
എന്നാല്‍ ഉയരുന്ന ചെലവുകളില്‍ പിടിച്ചുനില്‍ക്കാന്‍ ഈ ട്യൂഷന്‍ ഫീസും, ഗവണ്‍മെന്റ് ഗ്രാന്റുകളും പര്യാപ്തമല്ലെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. ഇത് മൂലം ചില സ്ഥാപനങ്ങള്‍ ബജറ്റ് കമ്മി നേരിടുകയാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയുടെ ബലത്തില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് ടോറി ഭരണത്തിലാണ് വിലക്ക് വന്നത്. ഇതോടെ ശരാശരി 22,000 പൗണ്ട് ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടസ്സപ്പെട്ടു. യൂണിവേഴ്‌സിറ്റികള്‍ക്ക് 1.2 ബില്ല്യണ്‍ പൗണ്ട് നല്‍കിയിരിക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളാണ്.
വലിയ വരുമാനമുണ്ടാക്കി തരുന്ന യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ തഴയുകയാണെന്ന് യൂണിവേഴ്‌സിറ്റികള്‍ പരാതി പറയുന്നു. യൂണിവേഴ്‌സിറ്റീസ് യുകെ കമ്മീഷന്‍ ചെയ്ത ലണ്ടന്‍ ഇക്കണോമിക്‌സിന്റെ പഠനത്തില്‍ പ്രതിവര്‍ഷം 265 ബില്യണ്‍ പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ സംഭാവന നല്‍കുന്നത്. സര്‍ക്കാര്‍ ഇതൊന്നും കണക്കാക്കുന്നില്ലെന്നാണ് പരാതി.
വലിയ വരുമാനമുണ്ടാക്കി തരുന്ന യൂണിവേഴ്‌സിറ്റികളെ സര്‍ക്കാര്‍ തഴയുകയാണെന്ന് യൂണിവേഴ്‌സിറ്റികള്‍ പരാതി പറയുന്നു. യൂണിവേഴ്‌സിറ്റീസ് യുകെ കമ്മീഷന്‍ ചെയ്ത ലണ്ടന്‍ ഇക്കണോമിക്‌സിന്റെ പഠനത്തില്‍ പ്രതിവര്‍ഷം 265 ബില്യണ്‍ പൗണ്ടാണ് യൂണിവേഴ്‌സിറ്റികള്‍ സംഭാവന നല്‍കുന്നത്. സര്‍ക്കാര്‍ ഇതൊന്നും കണക്കാക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ പരാതി.