യു.കെ.വാര്‍ത്തകള്‍

സ്റ്റെയര്‍കേസില്‍ നിന്നും വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച


പത്തു ദിവസം മുമ്പ് ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് ഇറങ്ങവേ വീണു മരിച്ച മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാട്രിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് 12.45 മുതല്‍ 1.15 വരെ നടക്കുന്ന അന്ത്യ ശുശ്രൂഷാ ചടങ്ങില്‍ വൈറ്റ്ഹൗസ് ലൈനിലെ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ ഏഴാം തീയതി രാത്രിയായിരുന്നു കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് നായരുടെ (49) മരണം സംഭവിച്ചത്. ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്‌സിനേയും പോലീസിനെയും അടിയന്തിരമായി വിവരം അറിയിക്കുക ആയിരുന്നു. രാത്രി പത്തുമണിയോടെയാണ് സംഭവം എന്ന് കൂടെയുള്ളവര്‍ പറയുന്നു. പോലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ എടുത്തതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് കേരള പോലീസിന്റെ സഹായത്തോടെ വിവരം കൈമാറുക ആയിരുന്നു.

അവധി കഴിഞ്ഞു യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോളാണ് ദാരുണമായ വിവരം എത്തിയത്. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് പ്രദീപ് യുകെയില്‍ എത്തിയത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions