ഇംഗ്ലണ്ടില്‍ പുതിയ തലമുറ അധ്യാപക മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുകയാണ്. അധ്യാപക മേഖലയിലെ പോരായ്മകള്‍ നിമിത്തമാണ് പുതിയ തലമുറ ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ തയാറാകാത്തത് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു പരിഹാരം കാണുന്നതിന് അധ്യാപക ജോലികള്‍ ആകര്‍ഷകമാക്കാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുകയാണ്. ആഴ്ചയില്‍ രണ്ട് സൗജന്യ പിരീഡുകള്‍ അനുവദിച്ച് ഒന്ന് വിശ്രമിക്കാനും, വീടുകളില്‍ കൂടുതല്‍ സമയം ഒരുങ്ങാനും സമയം അനുവദിച്ച് വര്‍ക്ക്-ലൈഫ് ബാലന്‍സ് ക്രമപ്പെടുത്താനാണ് ഓഫര്‍.
അധ്യാപക റിക്രൂട്ട്‌മെന്റിന് പുറമെ ഉള്ള അധ്യാപകരെ പിടിച്ചുനിര്‍ത്തുന്നത് വെല്ലുവിളിയായി മാറിയതോടെയാണ് സ്‌കൂളുകളും, അക്കാഡമി ട്രസ്റ്റുകളും പുതിയ നയങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നത്. ഇതുവഴി പുതിയ റിക്രൂട്ടുകളെ ആകര്‍ഷിക്കാമെന്നും, അനുഭവസമ്പത്തുള്ള ജീവനക്കാരെ ക്ലാസുകളില്‍ പിടിച്ചുനിര്‍ത്താനും കഴിയുമെന്ന് അധികൃതര്‍ കരുതുന്നു.
6500 പുതിയ അധ്യാപകരെ റിക്രൂട്ട്‌മെന്റ് ചെയ്യുമെന്നാണ് ലേബര്‍ പാര്‍ട്ടി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വീട്ടിലിരുന്ന് കൂടുതല്‍ പ്ലാനിംഗ് നടത്താന്‍ സാധിക്കണമെന്ന് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. മറ്റ് പ്രൊഫഷണുകളുമായി മത്സരിക്കണമെങ്കില്‍ ശമ്പളം ഉള്‍പ്പെടെ വിഷയങ്ങളില്‍ മേഖല മുന്നേറേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്‌കൂളിന് പുറത്ത് മറ്റ് ജോലികള്‍ ചെയ്യാനും, കരിയറില്‍ ബ്രേക്ക് നല്‍കി ശമ്പളമില്ലാതെ ലീവ് അനുവദിക്കുന്നതും ഉള്‍പ്പെടെ നല്‍കണമെന്നാണ് എഡ്യുക്കേഷന്‍ ചാരിറ്റി ടീച്ച് ഫസ്റ്റ് ആവശ്യപ്പെടുന്നത്. അധ്യാപക മേഖലയിലെ പോരായ്മകള്‍ നിമിത്തമാണ് പുതിയ തലമുറ ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ മടിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.