യു.കെ.വാര്‍ത്തകള്‍

ഉപതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് വന്‍ വിജയം; ലേബറിന് നഷ്ടമായത് 10 ശതമാനത്തിലേറെ വോട്ടുകള്‍

വലിയ ഭൂരിപക്ഷത്തില്‍ രാജ്യത്തിന്റെ അധികാരം പിടിച്ച ലേബര്‍ പാര്‍ട്ടിയ്ക്ക് തലസ്ഥാനത്തുനിന്നു തന്നെ കനത്ത തിരിച്ചടി. വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സിലിലേക്ക് വെസ്റ്റ് എന്‍ഡ് വാര്‍ഡില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയം നേടി. കഴിഞ്ഞ തവണയിലെതിനേക്കാള്‍ 9 ശതമാനം വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ടോറികള്‍ വിജയത്തിലെത്തിയത്. അതേസമയം, കൗണ്‍സിലിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായത് 10 ശതമാനം വോട്ടുകളും.

ടോറി സ്ഥാനാര്‍ത്ഥിയായ ടിം ബാര്‍നെസിന് 627 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ ഫിയോണ പാര്‍ക്കര്‍ക്ക് 489 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഗ്രീന്‍ പാര്‍ട്ടിയുടെ രാജീവ് സിണ 94 വോട്ടുകള്‍ നേടിയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് കെര്‍ലെ 74 വോട്ടുകളൂം നേടി. സര്‍ക്കാര്‍ പിന്തുണയോടെ ഓക്സ്‌ഫോര്‍ഡ് സ്ട്രീറ്റ് ഭാഗികമായി നടപ്പാത മാത്രമാക്കി മാറ്റാനുള്ള ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ പദ്ധതി പ്രഖ്യാപനം വന്നതിന് ഏതാനും ദിവസങ്ങള്‍ക്കിപ്പുറമാണ് ഈ ഫലവും വന്നിരിക്കുന്നത്.

ലേബര്‍ പാര്‍ട്ടി ഭരിക്കുന്ന വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സില്‍ തന്നെ ഈ തീരുമാനത്തിനെതിര ആശങ്കയുയര്‍ത്തി രംഗത്തെത്തിയിരുന്നു. തങ്ങളുടെ അഭിമാന സൂചകമായ ഹൈ സ്ട്രീറ്റിന്റെ ഉടമസ്ഥാവകാശം തട്ടിപ്പറിക്കുന്നതിനും അതിനെ ഒരു നടവഴിയായി മാത്രം മാറ്റുന്നതിനും ഉള്ള തീരുമാനത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു മുന്‍ ടോറി എം പി നിക്കി എയ്ക്കിന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, ഇന്നലെ ഫലം പുറത്തു വന്ന 14 കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് 14 ശതമാനം വോട്ടു കുറഞ്ഞതായി ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ പത്ത് ശതമാനത്തിനടുത്ത് മാത്രം വോട്ടുകള്‍ കുറഞ്ഞ വെസ്റ്റ്‌മൈനിസ്റ്ററില്‍ പാര്‍ട്ടി മറ്റു പലയിടങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു എന്ന് തന്നെ കരുതാം എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. നികുതികള്‍ കൂട്ടി ലേബര്‍ സര്‍ക്കാര്‍ ജനങ്ങളുടെ അതൃപ്‍തി നേരിടുമ്പോള്‍ ടോറികള്‍ ആത്മവിശ്വാസത്തിലാണ്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions