യുകെയില്‍ വീണ്ടും കത്തിയാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു. ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെയില്‍ കത്തിയാക്രമണത്തില്‍ 25 കാരനാണു കൊല്ലപ്പെട്ടത്. 32 കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 5.45നാണ് ബ്രിസ്റ്റോളിലെ ഈസ്റ്റ് വില്ലെ ഏരിയയില്‍വച്ച് ഇയാളെ പിടികൂടിയത്.
അടിയന്തര ശുശ്രൂഷകള്‍ നല്‍കി പാരാമെഡിക്കലുകളുടെ സഹായത്തോടെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ടോടെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്.
കുറ്റവാളിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന 36ഉം 47ഉം വയസ്സു പ്രായമായ രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ ഇവര്‍ ഇരുവരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയുമെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.