യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കനത്തമഴയും ഇടിമിന്നലും ചുഴലിക്കാറ്റും; വിവിധ ഭാഗങ്ങളില്‍ മഞ്ഞ- ആംബര്‍ ജാഗ്രതകള്‍

യുകെയിലെ വേനല്‍ക്കാലത്തിന് അന്ത്യം കുറിച്ച് വീക്കെന്‍ഡില്‍ തേടിയെത്തിയ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും. ശക്തമായ മഴ മൂലം തിങ്കളാഴ്ച മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്.

നോര്‍ത്തോപ്ടണില്‍ ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ തെരുവുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ കാറുകള്‍ വെള്ളത്തില്‍ കുടുങ്ങി. ഗ്ലോസ്റ്റര്‍ഷയറിലെ ട്യൂക്‌സ്ബറിയിലും, നോര്‍ത്ത്, വെസ്റ്റ് യോര്‍ക്ക്ഷയറിലും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഹാംപ്ഷയര്‍ പട്ടണമായ ആല്‍ഡെര്‍ഷോട്ടില്‍ ചുഴലിക്കാറ്റ് കേടുപാടുകള്‍ വരുത്തി.

13,000-ലേറെ ഇടിമിന്നലുകളാണ് യുകെയില്‍ പതിച്ചതെന്ന് മീറ്റിയോറോളജിസ്റ്റുകള്‍ കണക്കാക്കുന്നു. തിങ്കളാഴ്ച കൊടുങ്കാറ്റ് കൂടുതല്‍ നോര്‍ത്ത് ഭാഗങ്ങളിലേക്ക് നീങ്ങുന്നതോടെ മിഡ്‌ലാന്‍ഡ്‌സില്‍ ശക്തമായ മഴ പെയ്യും. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ സോത്ത് യോര്‍ക്ക്ഷയര്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തീരങ്ങള്‍ വരെ കൂടുതല്‍ ഇടിമിന്നലും, മഴയും നേരിടുമെന്നതിനാല്‍ ആംബര്‍ മുന്നറിയിപ്പാണ് നിലവിലുള്ളത്. ഇംഗ്ലണ്ടിലും, വെയില്‍സിലും മറ്റ് ഭാഗങ്ങളില്‍ മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച പെയ്ത കനത്ത മഴയില്‍ രണ്ട് പട്ടണങ്ങള്‍ വെള്ളത്തിലായി. ഡണ്‍സ്റ്റേബിള്‍, ഹിച്ചിന്‍ എന്നിങ്ങനെയുള്ള ബെഡ്‌ഫോര്‍ഡ്ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പട്ടണങ്ങളിലാണ് കാറുകളും, ഷോപ്പുകളും വെള്ളത്തിലായ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ലീ നദിയ്ക്കും, ഇവെല്‍ നദിയ്ക്കും സമീപം ശക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.

ഇംഗ്ലണ്ടിലും, വെയില്‍സിലും തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കാണണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ആറിഞ്ച് വരെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വെള്ളക്കെട്ട് നിറഞ്ഞ റോഡുകള്‍ മൂലം ചില ഭാഗങ്ങള്‍ ഒറ്റപ്പെടാനും, വൈദ്യുതി ബന്ധം തകരാറിലാകാനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് അറിയിപ്പ് ഉണ്ട്. ലണ്ടനിലും, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലുമാണ് അല്‍പ്പം ഉയര്‍ന്ന താപനില രേഖപ്പെടുത്തുക. എന്നാല്‍ ബുധനാഴ്ച മുതല്‍ മഴയും, കാറ്റും വീണ്ടും വ്യാപകമാകുന്നതോടെ തണുപ്പേറും. ശനിയാഴ്ചയോടെ ലണ്ടനില്‍ താപനില 14 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. സെപ്റ്റംബറില്‍ യുകെയിലെ ശരാശരി മഴ 3.6 ഇഞ്ചാണ്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions