സര്‍ക്കാര്‍ മുന്നോട്ടുവച്ച 5.5% ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളി ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ വീണ്ടും സമരമുഖത്തേയ്‌ക്ക്. കുറഞ്ഞ ശമ്പളര്‍ദ്ധന നല്‍കി ഒതുക്കാമെന്ന സര്‍ക്കാര്‍ പദ്ധതി പൊളിച്ചാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് രംഗത്തുവന്നത്. കഴിഞ്ഞ ശമ്പളവര്‍ദ്ധനയില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധന അംഗീകരിച്ച് പണിമുടക്ക് അവസാനിപ്പിച്ചെങ്കിലും, സമരം തുടര്‍ന്ന ഡോക്ടര്‍മാര്‍ക്ക് 22% വരെ വര്‍ദ്ധനവാണ് സമ്മാനിച്ചത്.
ഈ മുന്‍ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഈ വര്‍ഷത്തേക്ക് സര്‍ക്കാര്‍ വെച്ചുനീട്ടിയ 5.5 ശതമാനം ഓഫര്‍ സ്വീകരിക്കേണ്ടെന്നാണ് നഴ്‌സുമാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളിലെ മൂന്നില്‍ രണ്ട് പേരും വര്‍ദ്ധന കരാറിന് എതിരെ വോട്ട് ചെയ്തു. ഇക്കുറി 145,000 അംഗങ്ങള്‍ വോട്ട് ചെയ്‌തെന്നതും ശ്രദ്ധേയമാണ്.
'നഴ്‌സിംഗ് ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യത്തില്‍ വ്യക്തമായ മാറ്റം വന്നിരിക്കുന്നു. തങ്ങള്‍ക്കും, രോഗികള്‍ക്കും, അവര്‍ വിശ്വസിക്കുന്ന എന്‍എച്ച്എസിനും വേണ്ടി അവര്‍ നിലകൊള്ളും', ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് അയച്ച കത്തില്‍ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു.
എന്‍എച്ച്എസിനെ ശരിയാക്കാനുള്ള ഗവണ്‍മെന്റ് പദ്ധതികളില്‍ ഒപ്പം നില്‍ക്കുമെങ്കിലും ഇതിന് സുരക്ഷിതമായ തോതില്‍ നഴ്‌സുമാര്‍ ഉണ്ടാകുകയും, അവര്‍ക്ക് മൂല്യം നല്‍കുകയും വേണം. നിലവില്‍ ഗവണ്‍മെന്റിന്റെ പേ അവാര്‍ഡ് അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതല്ല, ആര്‍സിഎന്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി നേരിട്ട അവഗണനയുടെ ഫലമാണ് ഈ പ്രതികരണമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
വര്‍ഷങ്ങള്‍ക്കിടെ നഴ്‌സുമാരുടെ ഭാഗത്ത് നില്‍ക്കുന്ന ഗവണ്‍മെന്റിനെയാണ് ലഭിച്ചിരിക്കുന്നത്. എന്‍എച്ച്എസിനെ ഏറ്റവും മോശം അവസ്ഥയില്‍ നിന്നും കരകയറ്റാന്‍ നഴ്‌സുമാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്ട്രീറ്റിംഗ് പറഞ്ഞു.
അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൂറ്റന്‍ വര്‍ദ്ധനവ് നല്‍കിയ ശേഷം നഴ്‌സുമാരില്‍ നിന്നും ഈ പ്രതികരണം പ്രതീക്ഷിക്കേണ്ടതായിരുന്നുവെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് ചൂണ്ടിക്കാണിച്ചു. അതേസമയം മറ്റ് ഹെല്‍ത്ത് യൂണിയനുകള്‍ 2024/25 വര്‍ഷത്തെ 5.5% പേ ഡീല്‍ സ്വീകരിച്ചു.