സിനിമ

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് ആളുകള്‍ പറയാറ്, പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കില്ല: ഭാവന

അച്ഛന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ഭാവന. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്. ‘മുന്നോട്ടുള്ള യാത്ര തുടരുക, നീ തോല്‍ക്കുന്നത് കാണാന്‍ സ്വര്‍ഗത്തിലെ ആള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് ഭാവന പറയുന്നത്.

'ആളുകള്‍ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്‌പ്പോഴും യാഥാര്‍ത്ഥ്യം അങ്ങനെയാകണമെന്നില്ല. അച്ഛാ… ഓരോ നിമിഷവും ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യുന്നു, കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയര്‍ച്ച താഴ്ചകളിലും… എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്” എന്ന് ഭാവന കുറിച്ചു.

പ്രതിസന്ധി ഘട്ടങ്ങളില്‍ വരെ ഭാവനയ്‌ക്കൊപ്പം എല്ലായ്‌പ്പോഴും താങ്ങായി പിതാവ് ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫറായിരുന്നു ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ മരണം.

രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. അച്ഛന്‍ വേര്‍പാട് വളരെ അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നതുകൊണ്ട് തന്നെ അതുണ്ടാക്കിയ മുറിവ് തന്റെ മരണം വരെ നിലനില്‍ക്കുമെന്ന് ഭാവന നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, നടികര്‍ എന്നിവയാണ് മലയാളത്തില്‍ അടുത്തിടെ റിലീസിനെത്തിയ ഭാവനയുടെ ചിത്രങ്ങള്‍. ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ആണ് അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ ഭാവനയുടെ ചിത്രം.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions