ബ്രിട്ടന്‍ പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വര്‍ദ്ധനവുകളും, ജനപ്രിയമല്ലാത്ത തീരുമാനങ്ങളും വരുമെന്ന സൂചന നല്‍കി കൊണ്ടാണ് പ്രധാനമന്ത്രി ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചത്.
അടുത്ത മാസത്തെ ബജറ്റില്‍ തന്നെ നികുതി വര്‍ദ്ധനവിനുള്ള സാധ്യതകളും അദ്ദേഹം പങ്കുവെച്ചു. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ശരിപ്പെടുകയും, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയും ചെയ്യുന്നത് വരെ കുറഞ്ഞ നികുതി കൊണ്ട് കാര്യമില്ലെന്നാണ് സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ആയിരക്കണക്കിന് ചാനല്‍ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥിത്വം നല്‍കാനും, ഗ്രീന്‍ ബെല്‍റ്റില്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്താനും, പുതിയ ജയിലുകള്‍ നിര്‍മ്മിക്കുന്നതും, നൂറുകണക്കിന് മൈല്‍ ഇലക്ട്രിക് പൈലണുകള്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടെ പദ്ധതികള്‍ വരുമെന്ന് കോണ്‍ഫറന്‍സില്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം. തൊഴിലാളി അവകാശങ്ങള്‍ എന്നീ മേഖലകളില്‍ മന്ത്രിമാര്‍ ഇടപെടലുകള്‍ നടത്തി നിയന്ത്രണം കരസ്ഥമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടേയും വ്യാപാര - വ്യവസായ സമൂഹത്തിന്റെയും ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നത് പോലുള്ള നേരത്തെ നടത്തിയ പ്രസ്താവനകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന തരത്തിലുള്ളതായിരിക്കും സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രസംഗം എന്നായിരുന്നു നേരത്തെ ലേബര്‍ പാര്‍ട്ടി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കൊടുങ്കാറ്റിനെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന നിലയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
മന്ത്രിമാര്‍ രാജ്യത്തിന് മേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ബിസിനസ്സുകള്‍ക്കും, ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നതായും ഭീതിയുണ്ട്.