യുകെ മലയാളികളെ തേടി വീണ്ടുമൊരു മരണവാര്‍ത്തകൂടി. ബ്രിസ്‌റ്റോളിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയായ അവരുടെ പ്രിയങ്കരനായ സതീശന്‍ ചേട്ടന്‍ (ടി എസ് സതീശന്‍-62) ആണ് വിടപറഞ്ഞത്. ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ഇന്നലെ വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
ചിരിക്കുന്ന മുഖവുമായി എല്ലാവര്‍ക്കുമിടയില്‍ ചുറുചുറുക്കോടെ ഓടിനടന്ന ഏവര്‍ക്കും പ്രിയങ്കരനായ ആളായിരുന്നു സതീശന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും.
ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗമായിരുന്നു. ശ്യാമള സതീശനാണ് ഭാര്യ.
മക്കള്‍ സുസ്മിത്, തുഷാര
സംസ്‌കാരമുള്‍പ്പെടെ കാര്യങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.