പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ താരിഫ് ഉയര്‍ത്തും; വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവര്‍ക്ക് വാട്ടര്‍ ബില്‍ ഉയരും
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ വലിയ വീടുകളിലെ താരിഫ് ഉയര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍. ടാക്‌സ് വീടിന്റെ വലിപ്പം അനുസരിച്ച് നല്‍കും പോലെ വീട്ടിലെ ആര്‍ഭാടങ്ങള്‍ ഇനി നിങ്ങള്‍ സമ്പന്നരാണെന്ന് തെളിയിക്കുന്ന കാരണങ്ങളാകാം. വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവര്‍ക്ക് വാട്ടര്‍ ബില്‍ ഉയരും. ആര്‍ഭാടമുള്ള വീടുകള്‍ സ്വന്തമാക്കിയവര്‍ക്ക് ഇനി ജീവിത ചെലവും ഉയരുമെന്നു ചുരുക്കം.
ജീവിത ചെലവ് കൂടുന്നതില്‍ പരാതി പറയുന്ന സാധാരണക്കാര്‍ക്ക് വലിയ ബാധ്യത തലയിലേറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാല്‍ നികുതി ഭാരം ഉള്‍പ്പെടെ പെട്ടെന്ന് തീരുമാനിക്കാനും സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ബജറ്റില്‍ ചില ഹിതകരമല്ലാത്ത തീരുമാനങ്ങള്‍ എടുക്കേ അടയ്‌ക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജല വിതരണം നിയന്ത്രിക്കാനും പാവപ്പെട്ടവരുടെ മേല്‍ അധിക ഭാരം നല്‍കാതിരിക്കാനും സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുക്കുകയാണ്. ഉയര്‍ന്ന ജീവിത സാഹചര്യമുള്ളവര്‍ക്ക് കൂടുതല്‍ നികുതി നല്‍കേണ്ടിവരുന്ന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കൂടാതെ ഉപഭോക്താക്കള്‍ക്ക് ബില്ലിങ് രീതിയിലും മാറ്റം കൊണ്ടുവന്നേക്കും. ബില്ലിങ്ങ് ശൈത്യകാലത്ത് കുറവ് നല്‍കുന്നത് പോലെ സീസണ്‍ വ്യത്യാസപ്പെടുമ്പോള്‍ ഉയര്‍ത്താനും സാധിക്കുന്നതും ആലോചനയിലുണ്ട്.
പാവപ്പെട്ടവരുടെ സാമ്പത്തിക നില പരിഗണിച്ച് അവര്‍ക്ക് ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഊര്‍ജ്ജ പ്രതിസന്ധിയും സര്‍ക്കാരിന്റെ സാമ്പത്തിക അവസ്ഥയും ഒക്കെ പരിഗണിച്ച് കടുത്ത തീരുമാനങ്ങള്‍ അടുത്ത ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.