യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ആദ്യമായി ദയാവധത്തിനുള്ള മെഷീന്‍ ഉപയോഗിക്കാന്‍ ഒപ്പിട്ടു വൃദ്ധ ദമ്പതികള്‍

വാര്‍ദ്ധക്യകാലത്ത് എന്‍എച്ച്എസ് പരിചരണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലൂടെയാണ് യുകെ ജനത കടന്നു പോകുന്നത്. യുകെയില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി ഉപയോഗിച്ച് വാര്‍ദ്ധക്യത്തിലുള്ള ജനങ്ങളെ രാജ്യം നല്ല രീതിയില്‍ നോക്കുമെന്നാണ് പറയുന്നതെങ്കിലും പ്രായമായ ആളുകളെ വേണ്ടവിധം പരിചരിക്കാന്‍ കഴിയുന്നുവെന്ന് ഗവണ്‍മെന്റിന് ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം.

ഈ അവസരത്തിലാണ് കൂടുതല്‍ ദുരിതം നേരിടാതെ ജീവിതം അവസാനിപ്പിക്കാന്‍ വൃദ്ധരായ ദമ്പതികള്‍ തീരുമാനിച്ചിരിക്കുന്നത്. 80-കാരി ക്രിസ്റ്റീന്‍ സ്‌കോട്ടും, ഭര്‍ത്താവ് 86-കാരന്‍ പീറ്ററുമാണ് സ്വിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആത്മഹത്യാ ഗ്രൂപ്പായ 'ദി ലാസ്റ്റ് റിസോര്‍ട്ടിന്റെ' വിവാദമായ സാര്‍ക്കോ മെഷീന്‍ ഉപയോഗിച്ച് സ്വയം ദയാവധം സമ്മാനിക്കാന്‍ ഒപ്പുവെച്ചിരിക്കുന്നത്.

വാസ്‌കുലാര്‍ ഡിമെന്‍ഷ്യ ബാധിതയാണ് ക്രിസ്റ്റീന്‍. പീറ്ററിനും പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ട്. ഈ അവസ്ഥയില്‍ എന്‍എച്ച്എസ് നല്‍കുന്ന സേവനങ്ങളെ കുറിച്ച് ഇവര്‍ക്ക് ഏറെ ആശങ്കകളുണ്ട്. മെഷീന് അകത്ത് കയറിയിരുന്ന് ഒരു സ്വിച്ചിട്ടാല്‍ സ്വയം ജീവനൊടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് സാര്‍ക്കോ മെഷീന്‍.

ഭാര്യയുടെ മാനസിക ആരോഗ്യ സ്ഥിതി മോശമാകുന്നത് കാണേണ്ടി വരികയും, പ്രായം മൂലം താന്‍ നേരിടുന്ന വേദനകളും സഹിക്കാന്‍ കഴിയില്ലെന്നത് മുന്‍നിര്‍ത്തിയാണ് പീറ്റര്‍ ഈ തീരുമാനത്തിന് കാരണമായി പറയുന്നത്. പ്രായമാകുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് വേഗത്തില്‍ കൃത്യമായ എന്‍എച്ച്എസ് ചികിത്സ ലഭിക്കാന്‍ സാധ്യത കുറഞ്ഞതായി പീറ്റര്‍ പറയുന്നു.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions