യു.കെ.വാര്‍ത്തകള്‍

കോവിഡ് വാക്‌സിന്‍ കിട്ടാന്‍ ഹോളണ്ടിനോട് യുദ്ധം ചെയ്യാനൊരുങ്ങി; ബോറിസിന്റെ വെളിപ്പെടുത്തല്‍

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിന്‍ കിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു രാജ്യങ്ങള്‍. ഇപ്പോഴിതാ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആത്മകഥ ചര്‍ച്ചയാകുകയാണ്. വാക്‌സിന്‍ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഹോളണ്ടിനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

വാക്‌സിനായ ആസ്ട്ര സെനെക വാക്‌സിന്റെ അഞ്ചു മില്യണ്‍ ഡോസുകള്‍ ലഭിക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി മാസങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലീഡനിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ച വാക്‌സിന്‍ ബ്രിട്ടനിലെത്തിക്കാനായി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി വിളിച്ചുവരുത്തി സംസാരിച്ചെന്നും ബോറിസ് ആത്മകഥയില്‍ പറയുന്നു.

ബ്രിട്ടീഷ് സര്‍ക്കാര്‍ സഹായത്തില്‍ ബ്രിട്ടനില്‍ വികസിപ്പിച്ച ആസ്ട്ര സെനെക വാക്‌സിന്‍ യൂറോപ്യന്‍ യൂണിയന്റെ കൈപ്പിടിയിലായതില്‍ ബോറിസ് അസ്വസ്ഥനായിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് സൈന്യം ഡച്ച് കനാലിലെത്തി വാക്‌സിന്‍ കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാല്‍ നാറ്റോ അംഗമായ സഖ്യ രാജ്യത്തോട് യുദ്ധം ചെയ്താല്‍ വിപരീത ഫലമുണ്ടാകുമെന്ന ഉപദേശം ലഭിച്ചതിനാല്‍ യുദ്ധത്തിനൊരുങ്ങിയില്ലെന്ന് ബോറിസ് ആത്മകഥയില്‍ വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ വീല്‍ചെയറില്‍ ആശുപത്രിയിലെത്തിയതും നഴ്‌സുമാരായ രണ്ടുപേരുടെയും ഡോക്ടര്‍മാരുടേയും പരിഗണനയില്‍ ആശ്വാസത്തിലേക്കെത്തിയെന്നും ബോറിസ് ആത്മകഥയില്‍ പറയുന്നുണ്ട്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions