സിനിമ

ലൈംഗിക ആരോപണങ്ങള്‍; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ലോകത്ത് രൂപപ്പെട്ട ആരോപണ ശരങ്ങള്‍ പല വമ്പന്‍ താരങ്ങളെയും മുറിവേല്‍പ്പിച്ചിരുന്നു. സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് എതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആരോപണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയുമായാണ് ബാലചന്ദ്രമേനോന്‍ രംഗത്തെത്തിയത്. അഭിഭാഷകന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാണ് താരത്തിന്റെ പരാതി. തനിക്കെതിരെ മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് ബാലചന്ദ്രമേനോന്റെ പരാതിയിലുള്ളത്.

ഇതിന് പിന്നാലെ തെട്ടടുത്ത ദിവസം ആരോപണം ഉന്നയിച്ച നടി ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബാലചന്ദ്രമേനോന് പുറമേ സംവിധായകന്‍ രഞ്ജിത്, നടന്‍ സിദ്ദിഖ്, മുകേഷ് എംഎല്‍എ, ജയസൂര്യ തുടങ്ങിയവരെല്ലാം ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി നിയമ നടപടികള്‍ നേരിടുന്നുണ്ട്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions