യു.കെ.വാര്‍ത്തകള്‍

സ്വാന്‍സിയില്‍ ജോയല്‍ ജോര്‍ജിന് ഇന്ന് അന്ത്യയാത്ര; സംസ്‌കാരം വൈകിട്ട്

മൂന്നാഴ്ച മുമ്പ് മരണത്തിനു കീഴടങ്ങിയ സ്വാന്‍സിയിലെ മലയാളി യുവാവ് ജോയല്‍ ജോര്‍ജിന്റെ (23) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11.30ന് ജെന്‍ഡ്രോസ് ഹോളി ക്രോസ് ചര്‍ച്ചിലാണ് വിശുദ്ധ കുര്‍ബ്ബാന ചടങ്ങ് നടക്കുക. തുടര്‍ന്ന് വൈകിട്ട് 3.30ന് സെന്റ്. സിനഗോസ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഇന്നലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിലും പൊതുദര്‍ശനവും ഇംഗ്ലീഷ് പ്രാര്‍ത്ഥനയും മറ്റു ചടങ്ങുകളും നടന്നിരുന്നു.


സ്വാന്‍സിയയിലെ ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ ജോയല്‍ സെപ്റ്റംബര്‍ എട്ടാം തീയതിയാണ് മരിച്ചത്. ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.

പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍.

ദേവാലയത്തിന്റെ വിലാസം

Requiem Mass (Malayalam) at Holy Cross Church Gendros SA5 8 BR

സെമിത്തേരിയുടെ വിലാസം

Burial at St.Cynog’s Cemetery, Heol Eglwys, Ystradgynlais SA9 IEY

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions