യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കുളിയും നനയുമില്ലാതെ സ്‌കൂളുകളിലെയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; പിന്നില്‍ ദാരിദ്ര്യം?

യുകെയില്‍ കുളിയും നനയുമില്ലാതെ സ്‌കൂളുകളിലെയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി റിപ്പോര്‍ട്ട്. ഇതുമൂലം വൃത്തിയായി വരുന്ന കുട്ടികള്‍പോലും ക്ലാസുകള്‍ ഒഴിവാക്കുന്ന സ്ഥിതിയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം കുളിയും നനയും ജീവിത രീതിയുടെ ഭാഗമാണ്.

ബ്രിട്ടനിലെ മാറുന്ന കാലാവസ്ഥയില്‍ ഇത് അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും പരമാവധി പേരും ഇത് പാലിച്ച് പോരുന്നു. എന്നാല്‍ ബ്രിട്ടീഷ് സ്‌കൂളുകളില്‍ എത്തുന്ന മറ്റു പല വിദ്യാര്‍ത്ഥികളുടെയും അവസ്ഥ ഇതിന് വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.

സ്‌കൂളില്‍ കുളിക്കാതെയും, വൃത്തിയുള്ള അലക്കിയ വസ്ത്രങ്ങള്‍ ഇല്ലാതെയും, മോശം വസ്ത്രങ്ങള്‍ അണിഞ്ഞും എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശുചിത്വം സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ വര്‍ദ്ധനവുള്ളതായി അഞ്ചില്‍ നാല് അധ്യാപകരുടെ സര്‍വ്വെയില്‍ രേഖപ്പെടുത്തി.

കൂടാതെ ശുചിത്വം പാലിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ കുട്ടികള്‍ സ്‌കൂള്‍ ഒഴിവാക്കുന്നതിലും വര്‍ദ്ധനവുണ്ടെന്ന് പത്തില്‍ മൂന്ന് അധ്യാപകരും റിപ്പോര്‍ട്ട് ചെയ്യുന്നു. ദാരിദ്ര്യമാണ് ഇതിന് വഴിവെയ്ക്കുന്നതെന്നാണ് ടീച്ചിംഗ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. മാതാപിതാക്കള്‍ക്ക് വസ്ത്രം കഴുകാനുള്ള വസ്തുക്കള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുള്ളതും, വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് ചെലവേറുകയും, യൂണിഫോം വാങ്ങാന്‍ കഴിയാത്തതുമാണ് വിഷയങ്ങളായി പറയപ്പെടുന്നത്.


വിദ്യാര്‍ത്ഥികള്‍ മോശം യൂണിഫോമിലും, പിഇ കിറ്റും ധരിച്ച് വരുന്നതും, കുളിയ്ക്കാത്ത തലമുടിയും, പല്ലുപോലും തേക്കാത്ത നിലയിലും എത്തുന്നതായി അഞ്ചില്‍ മൂന്ന് അധ്യാപകരും സെന്‍സസ് വൈഡ് സര്‍വ്വെയില്‍ രേഖപ്പെടുത്തി. കുടുംബങ്ങളുടെ മോശം സ്ഥിതി മനസ്സിലാക്കി പലപ്പോഴും വിദ്യാര്‍ത്ഥികളുടെ യൂണിഫോം കഴുകി കൊടുക്കുകയും, സോപ്പും, മറ്റ് ഡിറ്റര്‍ജന്റും സഹായമായി നല്‍കുകയും ചെയ്യുന്നുണ്ട് പല അധ്യാപകരും.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions