യു.കെ.വാര്‍ത്തകള്‍

സര്‍ക്കാരിന്റെ 5.5% ശമ്പള വര്‍ദ്ധന ഓഫര്‍ അംഗീകരിച്ച് ഇംഗ്ലണ്ടിലെ അധ്യാപകര്‍

ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 5.5% ശമ്പളവര്‍ദ്ധന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ യൂണിയന്‍ അംഗീകരിച്ചു. 2024/25 വര്‍ഷത്തേക്കുള്ള ഓഫര്‍ അംഗീകരിക്കുന്നതായി നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനിലെ 95% അംഗങ്ങളും വോട്ടിംഗില്‍ വ്യക്തമാക്കി. ഏകദേശം 300,000 സ്‌റ്റേറ്റ് സ്‌കൂള്‍ അധ്യാപകരാണ് വോട്ട് ചെയ്തത്. 41% പേരാണ് ഇത് .

2024/25 വര്‍ഷത്തേക്ക് സ്‌കൂളുകള്‍ 1.2 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ് ലഭിക്കും. കരാറിന്റെ ഭാഗമായുള്ള തുക നല്‍കാന്‍ ഇത് സഹായിക്കുമെന്ന് എന്‍ഇയു പറഞ്ഞു. അല്‍പ്പം ബുദ്ധിമുട്ടി നേടിയെടുത്ത ഈ കരാറില്‍ അംഗങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ സുപ്രധാന ശമ്പള വ്യത്യാസം വരുത്തുന്നതില്‍ ഇത് ആദ്യ നടപടി മാത്രമാണ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറഞ്ഞു.

കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ഇംഗ്ലണ്ടിലെ അധ്യാപക വരുമാനം കാല്‍ശതമാനം കുറയുകയാണ് ഉണ്ടായത്. സ്‌കോട്ട്‌ലണ്ടിനേക്കാള്‍ താഴെയാണ് ഇത്. ഈ പ്രശ്നം പരിഹരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണം, കെബെഡെ വ്യക്തമാക്കി. യുകെയില്‍ ഏകദേശം 500,000 അധ്യാപകരാണുള്ളത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions