സിനിമ

പല നായകന്‍മാരും രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നെന്ന് മല്ലിക ഷെരാവത്ത്

ബോളിവുഡിലെ പല പ്രമുഖ നായകന്‍മാരും തന്നെ രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളാകുമെന്ന് കരുതിയാണ് പല താരങ്ങളും തന്നോട് ഇങ്ങനെ പെരുമാറിയത് എന്നാണ് മല്ലിക പറയുന്നത്.

ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെ വന്ന് കാണേണ്ടത് എന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്നം എന്നാണ് അവര്‍ ചോദിക്കുക.

അവരെല്ലാം എന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, താന്‍ അങ്ങനെയല്ല എന്നാണ് മല്ലിക പറയുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോയിലാണ് മല്ലിക സംസാരിച്ചത്.

നടന്മാരുടെ ആവശ്യങ്ങളോട് മുഖം തിരിച്ചതിനാല്‍ സിനിമാ മേഖലയില്‍ താന്‍ മാറ്റി നിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിക്കുന്നുണ്ട്. ചൂടന്‍ കഥാപാത്രങ്ങളിലൂടെയാണ് മല്ലിക ഷെരാവത്ത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയില്‍ എത്തുന്നത്.

2004ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടുകയായിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്. ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രം ബോക്‌സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions