യു.കെ.വാര്‍ത്തകള്‍

അനാരോഗ്യത്തിന്റെ പേരില്‍ യുകെയില്‍ ജോലിയ്‌ക്കെത്താത്ത ആളുകളുടെ എണ്ണം പ്രതിവര്‍ഷം 3 ലക്ഷം!

യുകെയില്‍ അനാരോഗ്യം മൂലം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആളുകളുടെ എണ്ണം പ്രതിവര്‍ഷം 300,000 വീതം വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകള്‍. ജോലി ചെയ്യുന്ന പ്രായത്തിലുള്ളവര്‍ അനാരോഗ്യത്തിന്റെ പേരില്‍ ജോലി ഉപേക്ഷിച്ചാല്‍ പിന്നീട് തൊഴിലിലേക്ക് മടങ്ങിയെത്താനുള്ള സാധ്യത മൂന്നിരട്ടി കുറവാണെന്നും ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണക്കുകള്‍ വ്യക്തമാക്കി.

ഇത് യഥാര്‍ത്ഥത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലാണ് എത്തുന്നത്. മഹാമാരിയുടെ പ്രത്യാഘാതത്തില്‍ നിന്നും മുക്തി നേടി, തൊഴില്‍ വിപണി മഹാമാരിക്ക് മുന്‍പുള്ള നിലയിലേക്ക് മടങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും ഔദ്യോഗിക കണക്കുകള്‍ ഈ പ്രതീക്ഷയ്ക്ക് എതിരാണ്.

അനാരോഗ്യം മൂലം ജോലിയില്‍ നിന്നും പുറത്തിരിക്കുന്നത് ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 4 മില്ല്യണ്‍ ആളുകളാണ്. നിലവില്‍ ജോലി ചെയ്യുന്നതിന് ആരോഗ്യ തടസ്സങ്ങളുള്ളവരുടെ എണ്ണം 3.9 മില്ല്യണാണ്. 2013 മുതല്‍ 1.5 മില്ല്യണ്‍ വര്‍ദ്ധനവാണ് ഇത്. കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ഇത് നല്ല അവസരമാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ ആരോഗ്യമുള്ളവരെ അപേക്ഷിച്ച് തിരിച്ചെത്താനുള്ള സാധ്യതയും കുറവാണെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന പണപ്പെരുപ്പവും, 2021-ലെ ജീവിതച്ചെലവ് പ്രതിസന്ധിയും പടര്‍ന്നപ്പോഴും തൊഴിലില്ലായ്മ നിരക്ക് നേരിയ തോതില്‍ മാത്രമാണ് വര്‍ദ്ധിച്ചത്. പ്രധാന വ്യവസായങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാതെ വരുന്നതിനാല്‍ ഉയര്‍ന്ന ശമ്പളം നല്‍കേണ്ടി വരുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടിക്കാണിച്ചിരുന്നു.

ഇതാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഘടകം. പലിശ നിരക്കുകള്‍ 5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് മോണിറ്ററി പോളിസി അംഗങ്ങള്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചത്. തൊഴില്‍ വിപണി മുന്‍പത്തെ പോലെ സജീവമായെങ്കില്‍ മാത്രമാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുക.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions