യുകെയില്‍ സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടു ന്ന സമയത്തു ആശങ്കയായി പുതിയ സംഭവം. ടെസ്‌കോയിലെ ശുചിമുറിയില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ശേഷമാണ് സംഭവം. ടോയ്‌ലറ്റിലേക്ക് പോയ തന്നെ പിന്തുടര്‍ന്ന് എത്തിയയാള്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതി.
വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് അന്വേഷണം. പ്രതി നീലട്രാക്ക് സ്യൂട്ട് ധരിച്ചിരുന്നു. ഇയാള്‍ക്ക് അഞ്ച് അടി മൂന്ന് ഇഞ്ചോളം വലിപ്പമുണ്ടെന്നും യുവതി പറഞ്ഞു. കിഴക്കന്‍ യൂറോപ്യന്‍ വംശജനാണ് പ്രതിയെന്നാണ് സൂചന.
സിസിടിവിയില്‍ ഒന്നിലേറെ പേര്‍ ശുചിമുറിയില്‍ കയറിയതായി കെന്റ് പൊലീസ് കണ്ടെത്തി. ഇരയെ സഹായിച്ച മറ്റൊരു സ്ത്രീയും ഇതിലുണ്ട്. സുപ്പര്‍മാര്‍ക്കറ്റില്‍ സംഭവത്തെ കുറിച്ച് വിവരം നല്‍കാന്‍ ആരെങ്കിലും തയ്യാറെങ്കില്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് പൊലീസ് പറഞ്ഞു.