ലണ്ടനില്‍ വീടിന് തീ പിടിച്ച് നാലു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി
ലണ്ടനില്‍ വീടിന് തീ പിടിച്ച് നാലു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അമ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. നവംബര്‍15ന് ശിക്ഷ വിധിക്കും. കുഞ്ഞുങ്ങളെ തനിച്ചാക്കി ഷോപ്പിങ്ങിന് പോകുന്ന രക്ഷിതാക്കള്‍ക്ക് താക്കീതാണ് ലണ്ടന്‍ സണ്ടണിലെ സംഭവം.
2021 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 30 കാരിയായ ദേവേക റോസ് തന്റെ നാലു കുട്ടികളെയും വീട്ടിലാക്കി സാധനങ്ങള്‍ മേടിക്കാന്‍ പോയി. മൂന്നു വയസ്സുള്ള ലെയ്ടണും ലോഗന്‍ ഹോത്തും നാലു വയസ്സുള്ള കൈസണും ബ്രൈസണ്‍ ഹോത്തുമാണ് കൊല്ലപ്പെട്ടത്.
കേസില്‍ അമ്മ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. മൂന്നുമണിക്കൂര്‍ വിചാരണ നീണ്ട ശേഷമാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ജഡ്ജിങ് പാനലില്‍ ഒരു ജഡ്ജി വിധിയില്‍ വിയോജിപ്പറിയിച്ചു.
കുഞ്ഞു കുട്ടികളെ തനിച്ചാക്കി പോയതാണ് ദുരന്തത്തിന് കാരണമായത്. എന്നാല്‍ ജെയ്‌സണ്‍ എന്ന സുഹൃത്തിനെ നോക്കാല്‍ ഏല്‍പ്പിച്ചിരുന്നെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവു നല്‍കാനായില്ല. ജെയ്‌സനായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടു തവണ നേരത്തെ കുട്ടിയെ തനിച്ചാക്കി പുറത്തുപോയതായി ഇവര്‍ സമ്മതിച്ചിരുന്നു. അമ്മ ഒപ്പമുണ്ടായിരുന്നെങ്കില്‍ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നുവെന്നാണ് കോടതി വിധി പറയവേ വിലയിരുത്തിയത്.