ചൂടേറിയ സമ്മറും തൊട്ടുപിന്നാലെ ഉണ്ടായ പേമാരിയ്ക്കും ശേഷം ബ്രിട്ടനിലെ കാലാവസ്ഥ പെട്ടെന്നുതന്നെ വിന്ററിലേയ്ക്ക് കടക്കുന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ വൈകാതെ മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.
കിര്‍ക്ക് കൊടുങ്കാറ്റ് ആണ് യുകെയില്‍ കാലാവസ്ഥാ മാറ്റത്തിന് ആധാരമാകുന്നത്. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ന്യൂനമര്‍ദ്ദമുണ്ടാകുന്നതാണ് യുകെ കാലാവസ്ഥയെ ബാധിക്കുക.
ശൈത്യകാലത്തിന് സമാനമായ മഞ്ഞുവീഴ്ചയാണ് മെറ്റ് ഓഫീസ് പറയുന്നത്. ഒക്ടോബര്‍ 8 മുതല്‍ 17 വരെ അസ്ഥിര കാലാവസ്ഥയാകും. ന്യൂനമര്‍ദ്ദം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ മഴയും കാറ്റും ഉണ്ടാകും. ശക്തമായ മഴ രാജ്യത്തെ തെക്കന്‍ മേഖലയെ ബാധിക്കുമെന്നും സൂചനയുണ്ട്. തണുപ്പേറിയ ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ്. മറ്റ് പ്രദേശങ്ങളില്‍ തണുപ്പ് അനുഭവപ്പെടും. സ്‌കോട്ടിഷ് പര്‍വ്വത നിരകളില്‍ മഞ്ഞുവീഴ്ച ശക്തമാകും. ഇംഗ്ലണ്ടിലും വെയില്‍സിലും ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 1 വരെ കാറ്റു വീശുമെന്ന മുന്നറിയിപ്പുമുണ്ട്.
ഈ ആഴ്ച ആദ്യം ബ്രിട്ടന്റെ പല ഭാഗത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്നു.