യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ബാങ്ക് ഇടപാടുകളിലുള്ള പരിശോധന കൂടുതല്‍ കര്‍ശനമാക്കും

ഓണ്‍ലൈന്‍ ബാങ്ക് സംവിധാനങ്ങള്‍ സാര്‍വത്രികമായതോടെ പണം തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമായി. 2023 -ല്‍ ഒരു ബില്യണ്‍ പൗണ്ടിലധികം ആണ് തട്ടിപ്പുകാര്‍ പല രീതിയില്‍ കവര്‍ന്നെടുത്തത് എന്നാണു റിപ്പോര്‍ട്ട് . 2022 നെ അപേക്ഷിച്ച് കവര്‍ന്നെടുത്ത പണത്തിന്റെ മൂല്യത്തില്‍ 104 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ബാങ്ക് ഇടപാടുകളിലുള്ള തട്ടിപ്പ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ പണ ഇടപാടുകള്‍ നിലവില്‍ വരാന്‍ ഈ മാസം മുതല്‍ കൂടുതല്‍ സാവകാശം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരം പണമിടപാടുകള്‍ ഒരു അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ഇനി മുതല്‍ 4 പ്രവര്‍ത്തി ദിവസം വരെ വേണ്ടിവരും. വ്യക്തിഗത ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കിയും മറ്റും തട്ടിപ്പു നടത്തുന്ന കുറ്റവാളികളെ മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനം കൈ കൊണ്ടിരിക്കുന്നത്. തട്ടിപ്പ് അന്വേഷിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിന് നാല് ദിവസം വരെ പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടാകുമെന്ന് ആണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത് .

പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്നാണ് അറിയാന്‍ സാധിച്ചത്. നിലവില്‍ അടുത്ത പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ കൈമാറ്റങ്ങള്‍ പ്രോസസ്സ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യണം എന്നാണ് നിയമം . പുതിയ നിയമം അനുസരിച്ച് മൂന്ന് ദിവസം കൂടി സമയം ബാങ്കിന് അനുവദിക്കും. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട് . പെയ്മെന്റുകള്‍ ഉടനടി നടത്തണമെന്ന് ആഗ്രഹിക്കുന്ന പണം ഇടപാടുകള്‍ക്ക് ഇത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്ന വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. വീട് വാങ്ങുന്നവര്‍ക്കും വലിയ തുക വേഗത്തില്‍ കൈമാറേണ്ടവര്‍ക്കും നാല് ദിവസത്തെ കാലയളവ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സൊസൈറ്റി ഓഫ് ലൈസന്‍സ്ഡ് കണ്‍വെയന്‍സേഴ്‌സ് പറഞ്ഞു.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions