സിനിമ

അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍



കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡര്‍ രാഗാ രഞ്ജിനി. 'മ്ലേച്ചന്‍' എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷിജുവിനെതിരെയാണ് രാഗാ രഞ്ജിനിയുടെ ആരോപണം. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചത് എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.

ഇതിനിടെ അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കൊച്ചിയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത് നിരസിച്ചു എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.

ആടുജീവിതം സിനിമാ ഫെയിം കെആര്‍ ഗോകുല്‍ നായകനാകുന്ന സിനിമയാണ് മേച്ഛന്‍. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കൊച്ചിയില്‍ ആരംഭിച്ചത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions