യു.കെ.വാര്‍ത്തകള്‍

യുകെയിലെ താപനില മൈനസ് പത്തിലേക്ക്; അടുത്തയാഴ്ച മൂന്ന് ദിവസം തുടര്‍ച്ചയായി മഞ്ഞുവീഴ്ച

അടുത്തയാഴ്ച യുകെയിലെ മിക്ക പ്രദേശങ്ങളിലും തുടര്‍ച്ചയായി മൂന്ന് ദിവസം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. പലയിടങ്ങളിലും താപനില മൈനസ് 10 ലേക്ക് കൂപ്പുകുത്തും. ഡബ്ല്യു എക്സ് ചാര്‍ട്ടില്‍ നിന്നുള്ള കാലാവസ്ഥാ ഭൂപടത്തില്‍ കണിക്കുന്നത്, വരുന്നയാഴ്ച ആദ്യം തന്നെ താപനില പൂജ്യത്തില്‍ താഴെയാകുമെന്നാണ്. ഇതിനെ ശരിവയ്ക്കുന്ന രീതിയിലുള്ളതാണ് മെറ്റ് ഓഫീസിന്റെ പ്രവചനവും. ഏതാനും ദിവസത്തെ തുടര്‍ച്ചയായ മഞ്ഞുവീഴ്ചയാണ് അവരും പ്രവചിക്കുന്നത്.

താപനില കുത്തനെ ഇടിഞ്ഞ് വരാനിരിക്കുന്ന മഞ്ഞു വീഴ്ച കാണേണ്ടതായിരിക്കും എന്നാണ് ബ്രിട്ടീഷ് വെതര്‍ സര്‍വ്വീസ് സ്ഥാപകനും മുതിര്‍ന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ജിം ഡെയ്ല്‍ പായുന്നത്. വെയ്ല്‍സില്‍ നിന്നു തുടങ്ങി, ബിര്‍മ്മിംഗ്ഹാം, കോട്‌സ്വേള്‍ഡ് എന്നിവ കടന്ന് സൗത്താംപ്ടണ്‍ വരെ ഭൂമിയെ മഞ്ഞു പുതയ്ക്കുന്നതായിരിക്കും വരും ദിനങ്ങള്‍ എന്നും അദ്ദേഹം പറയുന്നു. ലേക്ക് ഡിസ്ട്രിക്ട്, പെനൈന്‍സ് എന്നിവിടങ്ങലിലും മഞ്ഞുവീഴ്ചയുണ്ടാകും.

അതുപോലെ തെക്കന്‍ യോര്‍ക്ക്ഷയറിന്റെ തെക്കെ അറ്റത്തെ പ്രദേശങ്ങളിലും, ഡെബ്രിഷയറിലും കാറ്റിന്റെ ദിശ അനുസരിച്ച് മഞ്ഞുവീഴ്ച ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവെ പറഞ്ഞാല്‍ വടക്കന്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും പൂജ്യം ഡിഗ്രിക്ക് താഴെയുള്ള അന്തരീക്ഷ താപനിലയുമായി കോച്ചി വിറയ്ക്കും. ചില പ്രദേശങ്ങളില്‍ മൈനസ് ആറ് ഡിഗ്രി വരെ താപനില താഴാനും ഇടയുണ്ട്. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അയര്‍ലന്‍ഡിലും സമാനമായ മഞ്ഞുവീഴ്ചയാണ് പ്രവചിച്ചിരിക്കുന്നത്.

ഇവിടെ ചിലയിടങ്ങളില്‍ താപനില മൈനസ് 10 വരെയെത്തും ഒക്ടോബര്‍ 11ന് ആയിരിക്കും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുക എന്നാണ് ഡബ്ല്യു എക്സ് ചാര്‍ട്ട്‌സ് പറയുന്നത്. വീശിയടിച്ച കിര്‍ക്ക് കൊടുങ്കാരിന്റെ അവശിഷ്ടമാണ് ബ്രിട്ടന്റെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഒക്ടോബര്‍ 11 നും 12 നും അത് ആഷ്‌ലി കൊടുങ്കാറ്റ് എന്ന പേരില്‍ ഇംഗ്ലണ്ടിലൂടെയും വെയ്ല്‍സിലൂടെയും വടക്കന്‍ കടല്‍ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് അന്തരീക്ഷം ഏറ്റവുമധികം തണുത്തുറയുക. ഇത് മഞ്ഞുവീഴ്ചക്കും കാരണമാകും.

അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഒരു ന്യൂനമര്‍ദ്ദം കിഴകോട്ട് നീങ്ങി, വരുന്നയാഴ്ച ആദ്യം യുകെയിലൂടെ കടന്നു പോകും. ഇത് ഇടക്കിടെ കനത്ത മഴയ്ക്കും കാരണമാകും. ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions