നോര്‍ത്ത് യോര്‍ക്ക്‌ഷെയറില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നഴ്‌സിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അഞ്ച് ദിവസം മുമ്പാണ് ഒരു കുട്ടിയുടെ അമ്മയായ വിക്ടോറിയ ടെയ്‌ലറിനെ കാണാതായത്.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ മാള്‍ട്ടണിലുള്ള അവരുടെ വീട്ടിലാണ് വിക്ടോറിയ ടെയ്‌ലറിനെ അവസാനമായി കണ്ടത്. അന്നേദിവസം രാവിലെ 11.35 ന് മാള്‍ട്ടണിലെ നോര്‍ട്ടണ്‍ ഏരിയയിലെ വെല്‍ഹാം റോഡിലെ ബിപി ഗാരേജിലെ സിസിടിവിയില്‍ നിന്നും അവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
വിക്ടോറിയ ടെയ്‌ലറിന്റെ പല സാധനങ്ങളും ഡെല്‍വെന്റ് നദിക്ക് സമീപം കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നു. പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. വിക്ടോറിയ ടെയ്‌ലറിനെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ 101,999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും പൊലീസ് അഭ്യര്‍ത്ഥിച്ചു.