യു.കെ.വാര്‍ത്തകള്‍

ലേബര്‍ സര്‍ക്കാര്‍ 100 ദിവസം തികയ്ക്കുന്നതിന് മുന്‍പ് സ്റ്റാര്‍മറുടെ ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

അധികാരത്തിലേറി 100 ദിവസം തികയ്ക്കുന്നതിന് മുന്‍പ് തന്റെ ഉന്നത ഉദ്യോഗസ്ഥ തല സംഘത്തില്‍ അഴിച്ചുപണി നടത്തി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. സൗജന്യങ്ങള്‍ പറ്റുന്നതായുള്ള ആരോപണങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് ചീഫ് ഓഫ് സ്റ്റാഫിനെ ഉള്‍പ്പെടെ മാറ്റിയത്. മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥ കൂടിയായിരുന്ന സ്യൂ ഗ്രേയാണ് പുറത്തായത്. തന്നെ നീക്കം ചെയ്യാന്‍ പോകുന്നതായി അവസാന നിമിഷം അറിഞ്ഞതോടെ ഇവര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.

ഡൗണിംഗ് സ്ട്രീറ്റില്‍ അധികാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് വാര്‍ത്തകള്‍. സ്യൂ ഗ്രേയും ലേബര്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സ്റ്റാര്‍മറുടെ മുഖ്യ ഉപദേശകന്‍ മോര്‍ഗന്‍ മക്‌സ്വീനിയും തമ്മില്‍ അധികാര വടംവലി അരങ്ങേറിയിരുന്നു. ഇവരില്‍ ഒരാളെയോ, രണ്ട് പേരെയോ ഒഴിവാക്കണമെന്ന് ലേബര്‍ നേതൃത്വത്തില്‍ തന്നെ സംസാരം ഉയരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സ്യൂ ഗ്രേ പുറത്താകുന്നത്. ഗ്രേയുടെ എതിരാളിയായി അറിയപ്പെട്ടിരുന്ന മോര്‍ഗന്‍ മക്‌സ്വീനി തന്നെ ചീഫ് ഓഫ് സ്റ്റാഫായി എത്തുന്നുവെന്നത് അധികാരത്തര്‍ക്കത്തില്‍ ആര് വിജയിച്ചുവെന്നതിന്റെ സൂചനയാണ്. ചീഫ് ഓഫ് സ്റ്റാഫിന് പുറമെ രണ്ട് പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമാരെയും, ഒരു പുതിയ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ടീമിന് പുതിയ മേധാവി എന്നിവരെയും തന്റെ പ്രധാനമന്ത്രി പദത്തില്‍ സ്ഥിരത കൈവരുത്താനായി സ്റ്റാര്‍മര്‍ നിയോഗിച്ചിട്ടുണ്ട്.

സ്യൂ ഗ്രേയുടെ വന്‍ അധികാരവും, 170,000 പൗണ്ട് ശമ്പളവും സംബന്ധിച്ച് വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് നം.10 ടീമില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. തങ്ങളുടെ ശമ്പളം തീരെ കുറവാണെന്ന് മറ്റ് സ്‌പെഷ്യല്‍ അഡൈ്വസര്‍മാര്‍ തിരിച്ചറിഞ്ഞത് സ്ഥിതി വഷളാക്കി. പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളമാണ് ചീഫ് ഓഫ് സ്റ്റാഫിന് നല്‍കിയത്.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions