സിനിമ

ഷാജി പാപ്പനും പിള്ളേരും വീണ്ടും; 'ആട് 3: വണ്‍ ലാസ്റ്റ് റൈഡ്' വരുന്നു

മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കള്‍ട്ട് കോമഡി ചിത്രം ‘ആട്: ഒരു ഭീകര ജീവിയാണ്’ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു. സിനിമയുടെ ടൈറ്റില്‍ പങ്കുവച്ചു കൊണ്ടുള്ള സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കുറച്ച് കാലത്തിന് ശേഷം, വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വര്‍ത്തമാനത്തിലൂടെയുള്ള സര്‍ഫിംഗ്. ഒടുവില്‍, അവര്‍ ഒരു ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡിന്’ ഒരുങ്ങുകയാണ്..!” എന്ന ക്യാപ്ഷനോട് കൂടിയാണ് മിഥുന്‍ മാനുവല്‍ ചിത്രം പ്രഖ്യാപിച്ചത്. തിരക്കഥയുടെ ആദ്യ പേജുള്ള ലാപ്‌ടോപ് സ്‌ക്രീനിന്റെ ചിത്രവും പങ്കുവച്ചു.

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പും ഒക്കെ ചിത്രത്തില്‍ വീണ്ടും എത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

കഴിഞ്ഞ രണ്ട് ഭാഗങ്ങളില്‍ നിന്നും മാറി വമ്പന്‍ മുതല്‍ മുടക്കിലാണ് മൂന്നാം ഭാഗം എത്തുന്നത്. ഏകദേശം 40 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിര്‍മ്മാണ സംരംഭമാകും ആട് 3. 2015ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയേറ്ററുകളിലെത്തുന്നത്.

തുടര്‍ന്ന് ഈ ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാന്‍ തീരുമാനിച്ചതും. അങ്ങനെ 2017ല്‍ ആട് 2 എത്തി. മലയാളസിനിമയില്‍ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പര്‍ഹിറ്റായി മാറിയത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions