സിനിമ

മക്കള്‍ക്ക് വേണ്ടി ധനുഷും ഐശ്വര്യയും നിയമപരമായി പിരിയുന്നില്ല

ധനുഷും ഐശ്വര്യ രജനികാന്തും പിരിയുന്നില്ല . 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2022 ജനുവരിയില്‍ ആയിരുന്നു ഐശ്വര്യയും ധനുഷും വിവാഹമോചനം പ്രഖ്യാപിച്ചത്. പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് താരങ്ങള്‍ ഹാജരായിട്ടില്ല.

ഹിയറിങ്ങിന് ധനുഷും ഐശ്വര്യയും എത്താതിനാല്‍ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ഇതോടെ ഇവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനത്തിലേക്ക് എത്തിച്ചേരാനായി ജഡ്ജി ഇരുകൂട്ടര്‍ക്കും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്. ഇതോടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചേക്കും എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.

എന്നാല്‍ ഈ വാര്‍ത്തകളോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ സ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്.

മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഐശ്വര്യ ഒടുവില്‍ സംവിധാനം ചെയ്ത ‘ലാല്‍ സലാം’ എന്ന ചിത്രത്തിനായി ധനുഷ് ആശംസകള്‍ നേര്‍ന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം, 2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions