സിനിമ

സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹോട്ടലില്‍ പോയത്, ഓം പ്രകാശ് ആരാണെന്ന് അറിയില്ല- പ്രയാഗ മാര്‍ട്ടിന്‍

ഓം പ്രകാശ് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെയാണ് നടി പ്രയാഗ മാര്‍ട്ടിന്‍ പ്രതികരിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ കോഴിക്കോട് നിന്നെത്തി ഉറങ്ങി എണീറ്റപ്പോള്‍ ഒരു മീഡിയയില്‍ നിന്നും വിളിച്ച് ഓം പ്രകാശിനെ കുറിച്ച് ചോദിച്ചു. അത് ആരാണ് അറിയില്ല എന്നാണ് പറഞ്ഞത്. പിന്നാലെ മാധ്യമങ്ങള്‍ വിളി തുടര്‍ന്നതോടെ വാര്‍ത്തകള്‍ നോക്കി അയാള്‍ ആരാണെന്ന് കണ്ടെത്തുകയായിരുന്നു എന്നാണ് പ്രയാഗ പറയുന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ പോകാനുണ്ടായ കാരണത്തെ കുറിച്ചും പ്രയാഗ സംസാരിക്കുന്നുണ്ട്. താന്‍ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ പോയത് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ സുഹൃത്തുക്കളെ കാണാനാണ്. അന്ന് ഒരു ഉദ്ഘാടനത്തിനായി തനിക്ക് കോഴിക്കോട് പോകണമായിരുന്നു, അതിനാല്‍ സ്യൂട്ട് റൂമില്‍ കിടന്നുറങ്ങി.

അവിടെ ഒരു കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിനൊപ്പം കിടക്കുകയായിരുന്നു. ഏഴ് മണിക്ക് താന്‍ വന്ദേഭാരതില്‍ കോഴിക്കോടേക്ക് പോയി. ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. തന്നെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് എല്ലാം തെറ്റായ വാര്‍ത്തകളാണ്.

സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത താന്‍ തിരിച്ചു വരാനായി ഡയറ്റിലാണ്. ലഹരി ഒന്നും ഉപയോഗിക്കാറുമില്ല. ഇത് തന്നെയാണ് പൊലീസിനോട് പറയാനുള്ളത് എന്നാണ് പ്രയാഗ പറയുന്നത്. അതേസമം, ഇരുപതോളം അഭിനേതാക്കള്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിരുന്നുവെന്നും അതില്‍ രണ്ടു പേര്‍ പ്രയാഗയും ശ്രീനാഥ് ഭാസിയുമാണ് എന്ന് പൊലീസ് പറയുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions