യു.കെ.വാര്‍ത്തകള്‍

ടോറി ലീഡര്‍ഷിപ്പ് മത്സരത്തില്‍ അവശേഷിക്കുന്നത് 3 പേര്‍; എംപിമാര്‍ക്ക് പ്രിയം ജെയിംസ് ക്ലെവര്‍ലി

ടോറികളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പോരാട്ടം അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചൊഴിഞ്ഞപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, എം പി മാരുടെ വോട്ടിംഗില്‍ ഏറെ മുന്നിട്ടു നിന്ന വെള്ളക്കാരനല്ലാത്ത റിഷി സുനകിനെ പോലെ ഇത്തവണ എം പിമാരുടെ വോട്ടിംഗില്‍ മുന്നിട്ട് നില്‍ക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരനായ ജെയിംസ് ക്ലെവര്‍ലിയാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന, മുന്‍ ഹോം സെക്രട്ടറിയും ഫോറിന്‍ സെക്രട്ടറിയുമായ ജെയിംസ് ക്ലെവര്‍ലി, മത്സരത്തില്‍ മുന്നിട്ട് നിന്നിരുന്ന കെമി ബാഡ്‌നോക്കിനെയും റോബര്‍ട്ട് ജെന്റിക്കിനെയും പിന്തള്ളിയണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ചക്ക് നടന്ന ടോറി എം പിമാരുടെ മൂന്നാം വട്ട വോട്ടിംഗില്‍ നില മെച്ചപ്പെടുത്തിയത് ക്ലെവര്‍ലി തന്നെയായിരുന്നു. കഴിഞ്ഞയാഴ്ച ബര്‍മ്മിംഗ്ഹാമില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ക്ലെവര്‍ലി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്നലത്തെ വോട്ടിംഗ് കഴിഞ്ഞതോടെ മുന്‍ സെക്യൂരിറ്റി മന്ത്രി ആയിരുന്ന ടോമ്മ് ടുഗെന്‍ഡട്ട് മത്സരത്തില്‍ നിന്നും പുറത്തായി. മത്സരത്തില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. ഇതോടെ അദ്ദേഹത്തിന്റെ മിതവാദികളായ അനുയായികള്‍ ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടിംഗില്‍ ക്ലെവര്‍ലിയെ പിന്തുണയ്ക്കും എന്നാണ് കരുതുന്നത്.

ഇന്ന് നാലാം ഘട്ട വോട്ടിംഗ് തീരുന്നതോടെ രണ്ട് പേര്‍ മാത്രമായിരിക്കും മത്സരത്തില്‍ ഉണ്ടാവുക. അതിനു ശേഷമുള്ള പാര്‍ട്ടി അംഗങ്ങളുടെ വോട്ടിംഗാണ് അടുത്ത തെരഞ്ഞെടുപ്പ് വരെ ആര് പാര്‍ട്ടിയെ നയിക്കനം എന്ന് തീരുമാനിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയ ജെന്റിക്കും ബേഡ്‌നോക്കുമാണ് നാലാം ഘട്ടത്തില്‍ ക്ലെവര്‍ലിയുടെ എതിരാളികള്‍. ഇതില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറെ പ്രിയങ്കരി ബേഡ്‌നോക്ക് തന്നെയാണ്. നവംബര്‍ രണ്ടിന് നടക്കുന്ന വോട്ടിംഗില്‍ പാര്‍ട്ടി അംഗങ്ങളായിരിക്കും ആര് നേതാവാകണം എന്നതിന് അന്തിമ തീരുമാനമെടുക്കുക.

എന്നാല്‍, ഇന്നത്തെ നാലാം ഘട്ടത്തില്‍ ബേഡ്‌നോക്കിനേക്കാള്‍ സാധ്യത റോബര്‍ട്ട് ജെന്റിക്കിനാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ജെയിംസ് ക്ലെവര്‍ലി, ഈ ഘട്ടത്തിലും വിജയിക്കും എന്ന തന്നെയാണ് പൊതുവെയുള്ള വികാരം. അങ്ങനെ വന്നാല്‍, അന്തിമ ഘട്ടത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്യുമ്പോഴും ചരിത്രം ആവര്‍ത്തിക്കും.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions