നടന്‍ കാളിദാസിന്റെ ആദ്യ വിവാഹക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ജയറാമും പാര്‍വതിയും കാളിദാസും ചേര്‍ന്നാണ് സ്റ്റാലിനെ ക്ഷണിക്കാനായി പോയത്. സ്റ്റാലിനെ ക്ഷണിക്കുന്ന ചിത്രം കാളിദാസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
ചെന്നൈയിലെ അറിയപ്പെടുന്ന മോഡലാണ് കാളിദാസിന്റെ ജീവിതസഖിയാകുന്ന തരിണി കലിംഗരായര്‍. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് പ്രണയം പരസ്യമാക്കിയത്. ഉടന്‍ തന്നെ വിവാഹ നിശ്ചയവും നടന്നു.
വിവാഹനിശ്ചയത്തിന് പിന്നാലെ തങ്ങളുടെ പ്രണയകഥ കാളിദാസ് തുറന്നു പറഞ്ഞിരുന്നു. 2021 ഡിസംബര്‍ നാലിന് ഒരു സുഹൃത്തിന്റെ ഗെറ്റ് ടുഗദര്‍ പാര്‍ട്ടിക്കിടെയാണ് തരിണിയെ ആദ്യം കാണുന്നത് എന്നാണ് കാളിദാസ് പറഞ്ഞത്.