വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. വനിതാ നിര്‍മാതാവിന്റെ മാനസിക പീഡന പരാതിയില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്ന് പരാതിയില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ നിര്‍മാതാവ് പരാതി നല്‍കിയത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ നിര്‍മാതാവ് ആരോപിക്കുന്നത്.
പരാതിക്കാരി നിര്‍മിച്ച സിനിമയുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.