സിനിമ

ലഹരിക്കേസില്‍ പ്രയാഗ മാര്‍ട്ടിന് ക്ലീന്‍ ചിറ്റ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും മൊഴികളുടെ വിശദാംശങ്ങള്‍ പുറത്ത്. ഇരുവര്‍ക്കും നേരിട്ട് ഓം പ്രകാശിനെ അറിയില്ലെന്ന് പൊലീസ് പറയുന്നു. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. അതേസമയം ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത് പുലര്‍ച്ചെ 4 മണിക്കെന്ന് പൊലീസ് വ്യക്തമാക്കി. ഓം പ്രകാശിനെ സോഷ്യല്‍ മീഡിയയില്‍ കണ്ടുള്ള പരിചയമേ ഉള്ളു എന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. എന്നാല്‍ ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകളില്‍ പൊലീസിന് സംശയമുള്ളതായും പൊലീസ് പറയുന്നു.

അതേസമയം ബിനു ജോസഫും ശ്രീനാഥ് ഭാസിയും തമ്മില്‍ മുന്‍പ് ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ഇരുവരും ആഡംബര ഹോട്ടലില്‍ എത്തിയത് ഡിജെ പാര്‍ട്ടിക്ക് ശേഷമാണെന്നും പൊലീസ് അറിയിച്ചു. ലഹരിക്കേസിന്റെ ഭാഗമായി ഇന്നലെ പൊലീസ് ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

എസിപി ഓഫീസില്‍ ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നല്‍കി. അതേസമയം എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനിലാണ് പ്രയാഗ ചോദ്യം ചെയ്യലിന് ഹാജരായത്. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടതിന് ശേഷം ഗൂഗിള്‍ നോക്കിയാണ് ഓംപ്രകാശ് ആരെന്ന് മനസിലാക്കിയതെന്ന് പ്രയാഗ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ മാര്‍ട്ടിന്‍.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions