യു.കെ.വാര്‍ത്തകള്‍

യുകെ തണുത്തുറയും; സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ പൂജ്യത്തിന് താഴേക്ക്, മുന്‍കരുതലെടുക്കണം


യുകെയില്‍ കാലാവസ്ഥ തണുപ്പിലേക്ക്. ആര്‍ട്ടിക്ക് കാറ്റ് വീശിയതോടെയാണ് ഇംഗ്ലണ്ടിലെ മിക്ക മേഖലകളും തണുപ്പിലേക്ക് മാറുന്നത്. സതേണ്‍ ഇംഗ്ലണ്ട് മാത്രമാകും അല്‍പ്പം ഉയര്‍ന്ന താപനില ഉണ്ടാവുക .

ഇതോടെ വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ കട്ടിയേറിയ കോട്ടുകളുടെ ആവശ്യം വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച വീക്കെന്‍ഡിലെ ഏറ്റവും ഈര്‍പ്പമേറിയ ദിനം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇത് സവിശേഷമാകും. ഉച്ചതിരിഞ്ഞ് മഴ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭാഗങ്ങളിലേക്ക് നീങ്ങും. മഴയും, വെയിലും മറ്റ് ഭാഗങ്ങളില്‍ മാറിമാറി ലഭിക്കും.

ശനിയാഴ്ച സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില 7, 8 സെല്‍ഷ്യസ് വരെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും 12 സെല്‍ഷ്യസ് വരെയും, സതേണ്‍ ഇംഗ്ലണ്ടില്‍ 16 സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെയ്ല്‍സില്‍ നിന്നു തുടങ്ങി, ബിര്‍മ്മിംഗ്ഹാം, കോട്‌സ്വേള്‍ഡ് എന്നിവ കടന്ന് സൗത്താംപ്ടണ്‍ വരെ ഭൂമിയെ മഞ്ഞു പുതയ്ക്കുന്നതായിരിക്കും വരും ദിനങ്ങള്‍. ലേക്ക് ഡിസ്ട്രിക്ട്, പെനൈന്‍സ് എന്നിവിടങ്ങലിലും മഞ്ഞുവീഴ്ചയുണ്ടാകും.

അതുപോലെ തെക്കന്‍ യോര്‍ക്ക്ഷയറിന്റെ തെക്കെ അറ്റത്തെ പ്രദേശങ്ങളിലും, ഡെബ്രിഷയറിലും കാറ്റിന്റെ ദിശ അനുസരിച്ച് മഞ്ഞുവീഴ്ച ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവെ പറഞ്ഞാല്‍ വടക്കന്‍ ഇംഗ്ലണ്ടും സ്‌കോട്ട്‌ലന്‍ഡും പൂജ്യം ഡിഗ്രിക്ക് താഴെയുള്ള അന്തരീക്ഷ താപനിലയുമായി കോച്ചി വിറയ്ക്കും. ചില പ്രദേശങ്ങളില്‍ മൈനസ് ആറ് ഡിഗ്രി വരെ താപനില താഴാനും ഇടയുണ്ട്. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അയര്‍ലന്‍ഡിലും സമാനമായ മഞ്ഞുവീഴ്ചയാണ് പ്രവചിച്ചിരിക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions