മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം നാലു വര്‍ഷം ജീവിച്ച യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ. 36 കാരിയായ വിര്‍ജീനിയ മക്കല്ലഫിനെയാണ് ചെംസ് ഫോര്‍ഡ് ക്രൗണ്‍ കോടതി 36 വര്‍ഷം തടവിന് ശിക്ഷിച്ചത്. പിതാവ് ജോണ്‍ മക്കല്ലൗവിനേയും (70) അമ്മ ലോയിസ് മക്കല്ലോയെയുമാണഅ (71) മകള്‍ വിര്‍ജീനിയ മക്കല്ലഫ് കൊലപ്പെടുത്തിയത്.
2019 ജൂണില്‍ എസെക്‌സിലെ ഗ്രേറ്റ് ബഡോവിലുള്ള ഇവരുടെ വീട്ടിലാണ് കൊലപാതകം നടന്നത്. പിതാവിനെ മരുന്നില്‍ വിഷം കലര്‍ത്തി മദ്യത്തില്‍ ചേര്‍ത്താണ് കൊലപ്പെടുത്തിയത്. അമ്മയെ ചുറ്റിക കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചില്‍ ഒന്നിലധികം തവണ കുത്തുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം നാലു വര്‍ഷം പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ചു. പിതാവിന്റെ മൃതദേഹം മക്കല്ലോയുടെ കിടപ്പുമുറിയില്‍ കണ്ടെത്തി. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന പിതാവിനായി വിര്‍ജീനിയ ഒരു താല്‍ക്കാലിക ശവകുടീരം നിര്‍മ്മിച്ചിരുന്നു. വീടിന്റെ മുകളിലെ നിലയില്‍ സ്ലീപിങ് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു ലോയിസ് മക്കല്ലോയുടെ മൃതദേഹം കണ്ടെത്തിയത്.
മാതാപിതാക്കള്‍ക്ക് സുഖമില്ലെന്നായിരുന്നു എല്ലാവരോടും വിര്‍ജീനിയ പറഞ്ഞിരുന്നത്. പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്നു. മാതാപിതാക്കളുടെ പെന്‍ഷന്‍ ആനുകൂല്യം സ്വന്തമാക്കാനാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.