യു.കെ.വാര്‍ത്തകള്‍

എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണകരമാകും

ലേബര്‍ സര്‍ക്കാരിന്റെ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ഗുണം ചെയ്യും. നിലവിലെ നിര്‍ദ്ദേശങ്ങളില്‍ തന്നെ ബില്ല് പാസായാല്‍ ഇത് ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും.

നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഏറെ ഗുണകരമാകും ബില്ല്. സിക്ക് പേ ലഭിക്കാന്‍ മൂന്നു ദിവസത്തെ കാത്തിരിപ്പ് ഇനി വേണ്ടിവരില്ല, ആഴ്ചയില്‍ മിനിമം വേതനമെന്ന വ്യവസ്ഥയും ഇനിയില്ല. 26 ആഴ്ച ജോലി ചെയ്താല്‍ മാത്രം പാരന്റല്‍, പാറ്റേണിറ്റി ലീവെന്ന വ്യവസ്ഥയും ഇല്ലാതാക്കും.

സിക്ക് വെയ്റ്റിങ് പിരീഡിലെ മാറ്റം നഴ്‌സുമാര്‍ക്കുള്‍പ്പെടെ ആശ്വാസമാകും.സീറോ അവര്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് ഇനി ഒരു നിശ്ചിത മണിക്കൂറുകളിലെ ജോലി ഉറപ്പുവരുത്തണം. ഷിഫ്റ്റുകള്‍ മാറുമ്പോള്‍ പേയ്‌മെന്റില്‍ വരുന്ന മാറ്റങ്ങള്‍ക്കും കരാര്‍ കാന്‍സല്‍ ചെയ്യുന്നതിനുമൊക്കെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടിവരും. സീറോ അവര്‍ കരാറില്‍ ഏര്‍പ്പെട്ട നഴ്‌സുമാര്‍ക്കും സംരക്ഷണം ലഭിക്കുന്ന രീതിയിലുള്ളതാണ് കരാര്‍.

അനുയോജ്യമായ ജോലി സമയം തെരഞ്ഞെടുക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. അഥവാ ഷിഫ്റ്റിന് അപേക്ഷിച്ചിട്ട് നല്‍കിയില്ലെങ്കില്‍ അതിനുള്ള കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഇതിനാല്‍ തന്നെ നഴ്‌സുമാര്‍ക്ക് അനുയോജ്യ ജോലി സമയം ലഭിച്ചേക്കും.

ജോലി സ്ഥലത്തെ പീഡനത്തിന് ഇരയാകുന്ന സംഭവങ്ങളും ഏറെയാണ്. ഇതിനും പരിഹാരമുണ്ട്. പുതിയ നിയമം അനുസരിച്ച് തൊഴിലുടമ ഉടന്‍ നടപടികള്‍ പരാതി ലഭിച്ചാലുടന്‍ സ്വീകരിക്കണം.

ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനും തൊഴിലുടമയ്ക്ക് പരിധികള്‍ നല്‍കുന്നുണ്ട്. ന്യായമായ വേതനം ഉറപ്പാക്കല്‍, സുരക്ഷിതമായി ജോലി ചെയ്യല്‍ എല്ലാം സാധ്യമാക്കുന്ന രീതിയിലാണ് കരാര്‍. സമരത്തിന് ഇറങ്ങിയാലും ജോലി നഷ്ടമാകില്ല. സമരം ചെയ്യാനുള്ളത് അവകാശമായി കമക്കാക്കും. മാത്രമല്ല വോട്ടിങില്‍ പങ്കെടുത്ത ഭൂരിപക്ഷ തീരുമാനം അംഗീകരിച്ച് സമരം ചെയ്യാം. മുമ്പ് അംഗങ്ങളുടെ 50 ശതമാനം വോട്ട് വേണമെന്ന നിബന്ധനയുണ്ടായിരുന്നു. ജോലിയ്ക്ക് സുരക്ഷിതത്വം നല്‍കുന്നതാണ് പുതിയ ബില്ല്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions