യുവതലമുറയുടെ അമിത വണ്ണം പ്രശ്‌നം; തടി കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ നല്‍കും
അമിത വണ്ണം യുകെയിലെ യുവതലമുറയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന പൊണ്ണത്തടി എന്‍എച്ച്എസിനും വലിയ ബാധ്യതയാണ്. ബോധവല്‍ക്കരണം കൊണ്ട് മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക പ്രായോഗികമല്ല. അതിനാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ അമിത വണ്ണത്തിനെതിരെ രംഗത്തുവരുകയാണ്. ഒസെമ്പിക് അല്ലെങ്കില്‍ മൗജൗരോ മരുന്ന് നല്‍കി അമിത വണ്ണത്തിന് പ്രതിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ജനത്തിന്റെ ഉത്പാദന ക്ഷമത കൂട്ടിയാല്‍ പ്രതിവര്‍ഷം 74 ബില്യണ്‍ പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
കാരണം അമിതവണ്ണം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ ജോലിയ്ക്ക് പോലും പോകാനാകാതെ പലപ്പോഴും ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. ആരോഗ്യമില്ലാത്ത തലമുറയ്ക്ക് തങ്ങളുടെ ഊര്‍ജ്ജ സ്വലമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ബുദ്ധിമുട്ടാകുന്നു.
ശരീരത്തിലെ 26 ശതമാനം കൊഴുപ്പും എരിച്ചു കളയാന്‍ കിംഗ് കോംഗ് എന്ന മരുന്നിന് കഴിയുമെന്നതിനാല്‍ അമേരിക്കയില്‍ ഈ മരുന്നുപയോഗം കൂടുതലാ ണ്.
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ദഹന പ്രക്രിയ ശരിയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയുമാണ് മരുന്നുകള്‍ ചെയ്യുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ കുത്തിവയ്പ്പിലൂടെയാണ് ഒസെമ്പിക് ഉപയോഗിക്കുന്നത്. വിശപ്പു കുറയുന്നതോടെ ശരീരം ആഹാരം എടുക്കുന്നത് കുറയ്ക്കുകയും വണ്ണം കുറയുകയും ചെയ്യും. പാര്‍ശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗജന്യമായി മരുന്ന് നല്‍കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നും ആരോഗ്യമുള്ള തലമുറവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് അനിവാര്യമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.