എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്; വിവാഹ മോചനത്തെപ്പറ്റി തുറന്നുപറഞ്ഞ് വിജയ് യേശുദാസ്
ഭാര്യയായിരുന്ന ദര്‍ശനയുമായി വേര്‍പിരിഞ്ഞതിനെപ്പറ്റി തുറന്നുപറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. 'എന്നെയും ദര്‍ശനയേയും സംബന്ധിച്ച് നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ മാതാപിതാക്കള്‍ ഇക്കാര്യം മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷയില്ല. അവര്‍ക്ക് ഇത് വേദനാജനകമായ അവസ്ഥയാണ്. ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ പറ്റില്ല. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് എന്റെ തീരുമാനം.
മക്കള്‍ക്ക് പ്രത്യേകിച്ച് മകള്‍ക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവള്‍ക്ക് പക്വതയുണ്ട്. അവള്‍ എന്നെയും ദര്‍ശനയേയും പിന്തുണയ്ക്കുന്നുണ്ട്. മകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചും മകന് ഒന്‍പതും വയസാണ്. മകന് കാര്യങ്ങള്‍ മനസിലായി വരുന്നതേയുള്ളൂ. എന്റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്.
അതുകൊണ്ട് അവനോട് ഇക്കാര്യം പറയുന്നത് എളുപ്പമല്ല. നമ്മളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞുകൊണ്ട് നടക്കേണ്ടെന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ അതിലൊരു അര്‍ത്ഥവുമില്ല.'- വിജയ് യേശുദാസ് വ്യക്തമാക്കി.
2007ലാണ് വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ദര്‍ശനയുമായി വേര്‍പിരിഞ്ഞതിനെപ്പറ്റി അദ്ദേഹം മുമ്പ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് നടി ദിവ്യ പിള്ളയുമായി വിജയ് യേശുദാസ് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.