യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ദയാവധം നിയമവിധേയമാക്കരുതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്

യുകെയില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കവേ വിഷയത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വ്യക്തമാക്കി. ബില്‍ അവതരണത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദയാവധത്തിന് അര്‍ഹതയില്ലാത്തവരും ഇതിന് ഇരയാകുകയാണെന്നും ജീവിതം അവസാനിപ്പിക്കാന്‍ പലരേയും ചിന്തിപ്പിക്കുന്നതാണ് ഈ നിയമമെന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.

പക്ഷെ മാരകരോഗ ബാധിതര്‍ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുമ്പോള്‍ അവരോട് കരുണ കാണിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് എം പി കിം ലീഡ്ബീറ്റര്‍ പറയുന്നത്.
അഭിപ്രായ സര്‍വ്വേകളില്‍ 70 ശതമാനം പേരും ദയാവധത്തെ പിന്തുണക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ ദയാവധം നിയമ വിധേയവുമാണ്. നിയമ നിര്‍മ്മാണത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നവരുടെ അഭിപ്രായവും അതിനാല്‍ ചര്‍ച്ചയാകുകയാണ്.

യുകെയിലെ മുതിര്‍ന്ന കത്തോലിക്കാ ബിഷപ്പായ കര്‍ദ്ദിനാള്‍ നിക്കോള്‍സ് നിയമത്തിനെതിരെ പ്രതികരിക്കാന്‍ സഭാ അംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒപ്പം ഇടയ ലേഖനത്തില്‍ പരിചരിക്കാനുള്ളവരെ ജീവനെടുക്കുന്നവരുടെ തൊഴിലിലേക്ക് മാറ്റരുതെന്നും ആരോഗ്യ പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് കര്‍ദ്ദിനാള്‍ കുറിച്ചു.

മാന്യമായ മരണം ഏവരും അര്‍ഹിക്കുന്നു. വേദന സഹിച്ച് ജീവിതം പേറേണ്ട അവസ്ഥയില്ലെന്നാണ് അസിസ്റ്റന്റ് ഡൈയിംങ് നിയമ വിധേയമാക്കുന്നതില്‍ അഭിഭാഷകരുടെ വാദം. മരിക്കാന്‍ സഹായിക്കുന്നത് നിലവില്‍ കുറ്റമാണ്. നാലു വര്‍ഷം തടവു ലഭിക്കുന്ന കുറ്റം.

2015ലും സമാന ബില്‍ പാസാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സര്‍വ്വേയില്‍ അനുകൂല നിലപാടെങ്കിലും സഭകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions