യു.കെ.വാര്‍ത്തകള്‍

സോജന്‍ ജോസഫിന്റെ സീറ്റില്‍ 6 വോട്ടിന് മലയാളിയായ റീന മാത്യുവിന് പരാജയം

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവെച്ച കൗണ്‍സില്‍ സീറ്റില്‍ ലേബര്‍ പാര്‍ട്ടിക്ക് തോല്‍വി. വെറും 6 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് ലേബര്‍ പാര്‍ട്ടിയുടെ തന്നെ സ്ഥാനാര്‍ഥിയും മലയാളിയുമായ റീന മാത്യുവാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി.

ഉപ തിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 26 വോട്ടുകള്‍ നേടി. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ ആദ്യ മലയാളി കൗണ്‍സിലര്‍ ആയിരുന്നു സോജന്‍ ജോസഫ്.

എംപിയായി വിജയിച്ച സോജന്‍ ജോസഫിന്റെ കൂടി അഭിപ്രായം അറിഞ്ഞതിന് ശേഷമാണ് എന്‍എച്ച്എസില്‍ നഴ്സായ റീന മാത്യുവിനെ ലേബര്‍ പാര്‍ട്ടി മത്സരിപ്പിച്ചത്. എന്നാല്‍ വാശിയേറിയ തിരഞ്ഞെടുപ്പില്‍ പരാജയം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പില്‍ റീനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയത് റീഫോം പാര്‍ട്ടിയാണെന്നാണ് വോട്ടുകളുടെ എണ്ണം നല്‍കുന്ന സൂചന. ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡില്‍ നിന്നായിരുന്നു സോജന്‍ ജോസഫ് വിജയിച്ചിരുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions