നീണ്ട 14 വര്‍ഷക്കാലം മുന്‍ ടോറി ഗവണ്‍മെന്റ് ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് നടത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഈ നയം തിരുത്തുകയാണ്. ഈ മാസം 30 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഫ്യൂവല്‍ ഡ്യൂട്ടി ലിറ്ററിന് 7 പെന്‍സ് വീതം വര്‍ധിപ്പിക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. മുന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി മാര്‍ച്ചില്‍ അവസാനിക്കുമ്പോള്‍ ഇത് പുതുക്കേണ്ടതില്ലെന്നാണ് റീവ്‌സിന്റെ നിലപാട്.
14 വര്‍ഷക്കാലം നീണ്ട ഫ്രീസിംഗ് എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള അവസരമായി വിനിയോഗിക്കാനാണ് ചാന്‍സലറുടെ നീക്കം. വാര്‍ഷിക ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന തടഞ്ഞുവെച്ച നടപടി അവസാനിപ്പിച്ച് വര്‍ഷാവര്‍ഷം ഇത് ഉയര്‍ത്താനുള്ള അവസരമാണ് ട്രഷറി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് പരിഗണിച്ച് റീവ്‌സ് സ്വീകരിക്കുന്നത്.
ഇതോടെ പമ്പുകളില്‍ ഡ്യൂട്ടില്‍ 1 പെന്‍സ് മുതല്‍ 2 പെന്‍സ് വരെ വര്‍ദ്ധനവ് നേരിടും. കൂടാതെ വാഹന ഉടമകള്‍ നല്‍കുന്ന തുകയില്‍ ഒരു പെന്‍സ് വാറ്റ് കൂടി ചേര്‍ക്കപ്പെടും. 7 പെന്‍സ് വര്‍ദ്ധന നടപ്പാക്കുന്നതോടെ ശരാശരി ഫാമിലി കാര്‍ നിറയ്ക്കാന്‍ 3.85 പൗണ്ട് അധിക ചെലവ് നേരിടും. ജോലി ചെയ്യുന്ന ആളുകളില്‍ നിന്നും ഉയര്‍ന്ന നികുതി ഈടാക്കില്ലെന്ന ലേബര്‍ വാഗ്ദാനമാണ് ഇതോടെ പൊളിയുന്നത്.
പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ ലേബര്‍ കോണ്‍ഫറന്‍സ് വോട്ട് ചെയ്തിരുന്നു. യൂണിവേഴ്‌സല്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോണ്‍ഫറന്‍സ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്റ്റാര്‍മര്‍ക്ക് നല്‍കിയ ആഘാതമായി മാറി. എന്നാല്‍ വിമതശബ്ദം അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
യൂണിവേഴ്‌സല്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോണ്‍ഫറന്‍സ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്റ്റാര്‍മര്‍ക്ക് നല്‍കിയ ആഘാതമായി മാറി. എന്നാല്‍ വിമതശബ്ദം അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.