സിനിമ

സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി; അഞ്ചു കോടി നല്‍കാന്‍ ആവശ്യം


ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടയാള്‍ അഞ്ചു കോടി രൂപ നല്‍കിയാല്‍ ബിഷ്ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയാണ് വെച്ചിരിക്കുന്നത്.

വാട്സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. 'ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമാകും' മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയത് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ മുംബൈ പൊലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  • തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര
  • 'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ ആരെയും വെറുതെ വിടില്ല'- ജയറാം
  • വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌
  • വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം - പരിഹാസവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions